ലക്ഷ്മണിന് പകരം ബദരീനാഥ്

മുംബൈ: വിരമിക്കൽ പ്രഖ്യാപിച്ച വി.വി.എസ് ലക്ഷ്മണിനു പകരക്കാരനായി തമിഴ്നാട് ബാറ്റ്സ്മാൻ എസ്. ബദരീനാഥിനെ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. വിടവാങ്ങൽ മത്സരത്തിന് കാത്തു നിൽക്കാതെ ശനിയാഴ്ചയാണ് ലക്ഷ്മൺ ഉടൻ പ്രാബല്യത്തിൽ വരത്തക്കവണ്ണം ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞത്. പതിനഞ്ചംഗ ടീമിലേക്കാണ്  ബദരീനാഥ്നെ ഉൾപ്പെടുത്തിയത്. 31കാരനായ ബദരീനാഥ് ഇന്ത്യക്കുവേണ്ടി രണ്ടു ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2010 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലായിരുന്നു രണ്ട് മത്സരങ്ങളും. മൂന്ന് ഇന്നിങ്സുകളിൽ നിന്നായി 56 റൺസാണ് സമ്പാദ്യം. ഏഴ് ഏകദിനങ്ങൾ കളിച്ച തമിഴ്നാട് താരം അവസാനമായി ദേശീയ കുപ്പായമണിഞ്ഞത് 2011 ജൂണിൽ വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിലായിരുന്നു.
രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച മുതൽ ഹൈദരാബാദിലാണ്. രണ്ടാം ടെസ്റ്റ് 31ന് ബംഗളൂരുവിലും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.