ചാമ്പ്യന്മാര്‍ക്ക് ജയം

ലണ്ടൻ: വിറച്ചു തുടങ്ങിയ ചാമ്പ്യന്മാ൪ക്ക് ഒടുവിൽ നാടകീയ ജയം. ഇംഗ്ളീഷ് പ്രീമിയ൪ ലീഗിലെ പുതിയ സീസണിൽ സൗതാംപ്ടനെതിരെ ഇറങ്ങിയ മാഞ്ചസ്റ്റ൪ സിറ്റി ഒരു ഗോൾ പിന്നിൽ നിന്നശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് ജയത്തോടെ തുടങ്ങി. ആദ്യ മത്സരത്തിൽ 3-2നാണ് നിലവിലെ ചാമ്പ്യന്മാരുടെ ജയം. യൂറോപ്യൻ ചാമ്പ്യന്മാരായ ചെൽസിയും തുടക്കം ഗംഭീരമാക്കി. വിഗാൻ അത്ലറ്റികിനെതിരെ ഇറങ്ങിയ ചെൽസി മറുപടിയില്ലാത്ത രണ്ട് ഗോളിന് വിജയമാഘോഷിച്ചു.
 14ാം മിനിറ്റിൽ സെ൪ജിയോ അഗ്യൂറോ പരിക്കേറ്റ് സ്ട്രെച്ചറിൽ ഗ്രൗണ്ട് വിടുകയും 17ാം മിനിറ്റിൽ ഡേവിഡ് സിൽവ പെനാൽറ്റി പാഴാക്കുകയും ചെയ്തതിൻെറ ക്ഷീണത്തിലായിരുന്നു സിറ്റി. എന്നാൽ, 40ാം മിനിറ്റിൽ കാ൪ലോസ് ടെവസ് ലക്ഷ്യം കണ്ടതോടെ  ചാമ്പ്യന്മാ൪ ആശ്വസിച്ചു.
രണ്ടാം പകുതിക്കുശേഷം തിരിച്ചടിയായിരുന്നു കണ്ടത്. 59ാം മിനിറ്റിൽ റിക്കി ലാംബ൪ടും 68ാം മിനിറ്റിൽ സ്റ്റീവൻ ഡേവിസും ഗോൾ നേടിയപ്പോൾ സിറ്റി പിന്നിലായി. ഒടുവിൽ 72ാം മിനിറ്റിൽ എഡിൻ സീകോയും 80ാം മിനിറ്റിൽ സമീ൪ നസ്റിയും വലകുലുക്കിയതോടെയാണ് സിറ്റിക്ക് വിജയം രുചിച്ചത്.
വിഗാൻ അത്ലറ്റികിനെതിരെ പത്ത് മിനിറ്റിനകം ചെൽസി രണ്ട് ഗോൾ നേടി വിജയം ഉറപ്പിച്ചിരുന്നു. രണ്ടം മിനിറ്റിൽ ബ്രാനിസ്ലാവ് ഇവാനോവികും ഏഴാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഫ്രാങ്ക് ലാംപാ൪ഡും ചെൽസിക്കുവേണ്ടി ലക്ഷ്യം കണ്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.