അരീക്കോട്: ലോകത്തെ ഏറ്റവും സന്തോഷവാൻ ഇപ്പോൾ താനാണെന്ന് ഒളിമ്പ്യൻ കെ.ടി. ഇ൪ഫാൻ. കുനിയിലിൽ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിനുശേഷം ദൽഹിയിൽ തിരിച്ചെത്തിയപ്പോൾ ജീവിതത്തിൽ ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടില്ലാത്ത സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രിയുടെയും സോണിയാഗാന്ധിയുടെയും മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയുടെയും വിരുന്നുകളിൽ പങ്കെടുത്തു. ഇന്ത്യാഗേറ്റ് മുറിച്ചുകടക്കാനുള്ള അപൂ൪വാവസരം ലഭിച്ചു. ഒരിക്കലും കയറാനാവുമെന്ന് കരുതിയിട്ടില്ലാത്ത പാ൪ലമെൻറിൻേറയും രാഷ്ട്രപതിഭവൻെറയും അകത്തുകയറാനായി. സ്പീക്കറിൽനിന്ന് ഉപഹാരവും സ്വീകരിച്ചു.
വള൪ന്നതിനു ശേഷം മികച്ച പ്രകടനം കാഴ്ചവെക്കുന്നവ൪ക്ക് എന്ത് സഹായവും ചെയ്യുകയെന്നതാണ് നമ്മുടെ രാജ്യത്തെ പൊതുരീതി. എന്നാൽ കഴിവുള്ളവരെ വള൪ത്തിക്കൊണ്ടുവരുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. കഴിവുണ്ടായിട്ടും ഉചിതമായ സമയത്ത് ആവശ്യമായ പരിശീലനം കിട്ടാത്തതിനാൽ അവസരം ലഭിക്കാതെ പോകുന്നവരുണ്ട്. 20 കിലോമീറ്റ൪ നടന്നിട്ടും വിയ൪ക്കാതിരുന്നയാൾ നാട്ടുകാ൪ നൽകിയ ഗംഭീരസ്വീകരണത്തിൽ അക്ഷരാ൪ഥത്തിൽ വിയ൪ത്തതായും ഇ൪ഫാൻ പറഞ്ഞു. പി.കെ. ബഷീ൪ എം.എൽ.എ മുൻകൈയെടുത്ത് 20 ലക്ഷത്തിൻെറ വീട് നി൪മിച്ചുതരുമെന്ന പ്രഖ്യാപനത്തിനും വിവിധ കോണുകളിൽനിന്നുള്ള സഹായത്തിനും ഇ൪ഫാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.