ആംബുലന്‍സില്‍ പ്രസവം

തിരുവനന്തപുരം: 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുംവഴി പ്രസവം. ബാലരാമപുരം ഉച്ചക്കട സ്വദേശിനി അരുണിമ (26) ആണ് ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകിയത്. കുമാരപുരത്ത് വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് യുവതി പെൺകുഞ്ഞിന് ജന്മംനൽകിയത്.
ആറുമാസം ഗ൪ഭിണിയായ യുവതിയുമായി കാറിൽ ആശുപത്രിയിലേക്ക് വരുമ്പോൾ വേദന കലശലായതിനാൽ ബന്ധുക്കൾ 108 വിളിച്ചു. ആംബുലൻസ് തിരുവല്ലത്തെത്തി ഇവരെ കയറ്റി ആശുപത്രിയിലേക്ക് പോകുംവഴി പ്രസവം നടക്കുകയായിരുന്നു.  യുവതിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസംതികയാതെ പ്രസവിച്ചതിനാൽ കുട്ടി വെൻറിലേറ്ററിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.