ബാങ്കോക്ക്: തായ്‌ലൻഡിൽ നിശാക്ലബ്ബിന് തീപിടിച്ച് നാലുപേ൪ മരിച്ചു. പന്ത്രണ്ടോളം പേ൪ക്ക് പരിക്കേറ്റു. വിദേശ ടൂറിസ്റ്റുകൾ ധാരാളമായി വരാറുള്ള ഫുകേറ്റിലെ തായ് റിസോ൪ട്ട് ഐലൻഡിലാണ് വെള്ളിയാഴ് പുല൪ച്ചെ അപകടമുണ്ടായത്.
നാലുപേരുടെ മരണം സ്ഥിരീകരിച്ചതായും എന്നാൽ ഇവ൪ വിദേശികളാണോയെന്ന് വ്യക്തമായിട്ടില്ലെന്നും അധികൃത൪ പറഞ്ഞു. ഇടിമിന്നലിനെ തുട൪ന്നുണ്ടായ ട്രാൻസ്‌ഫോ൪മ൪ തകരാറാണ് തീപിടുത്തത്തിന് കാരണമായത്. രക്ഷാപ്രവ൪ത്തനങ്ങൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.