ലണ്ടൻ: സൈബ൪ ലോകത്ത് ബി.ബി.സിക്ക് പുതിയ മുഖം സമ്മാനിച്ച സ്ഥാപനത്തിൻെറ ഡയറക്ട൪ ജനറൽ മാ൪ക് തോംപ്സൺ ഇനി ന്യൂയോ൪ക് ടൈംസിൽ. ന്യൂയോ൪ക് ടൈംസിൻെറ ചീഫ് എക്സിക്യൂട്ടിവായി നവംബറോടെ അദ്ദേഹം ചുമതലയേൽക്കുമെന്ന് ചെയ൪മാൻ ആ൪ത൪ സൂയിസ്ബ൪ഗ൪ പറഞ്ഞു. ബി.ബി.സിയുടെ ടി.വി റേഡിയോ, ഓൺലൈൻ സേവനങ്ങൾ തുടങ്ങിയവയുടെ അമരക്കാരനായി 2004ൽ നിയമിതനായ തോംപ്സൺ ലണ്ടൻ ഒളിമ്പിക്സിനുശേഷം സ്ഥാപനംവിടുമെന്ന് നേരത്തേ അറിയിച്ചിരുന്നു. തോംപ്സൻെറ പിൻഗാമിയായി ബി.ബി.സി ജോ൪ജ് എൻവിസിലിനെ കഴിഞ്ഞമാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എട്ടുമാസത്തെ അന്വേഷണത്തിനുശേഷമാണ് തങ്ങൾക്ക് ശരിയായ ചീഫ് എക്സിക്യൂട്ടിവിനെ ലഭിച്ചിരിക്കുന്നതെന്ന് സൂയിസ്ബ൪ഗ൪ പറഞ്ഞു. കഴിഞ്ഞ ഒരു വ൪ഷമായി ന്യൂയോ൪ക് ടൈംസ് ചീഫ് എക്സിക്യൂട്ടിവ് ഇല്ലാതെയാണ് പ്രവ൪ത്തിക്കുന്നത്. സ്ഥാപനത്തിന് ഡിജിറ്റൽ ലോകത്ത് കൂടുതൽ ശക്തമായി നിലയുറപ്പിക്കാൻ തോംപ്സൻെറ സാന്നിധ്യം കരുത്തുപകരുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. ന്യൂയോ൪ക് ടൈംസിന് തോംപ്സൺ നല്ലൊരു മുതൽക്കൂട്ടാവുമെന്ന് ബി.ബി.സി ട്രസ്റ്റ് ചെയ൪മാൻ ലോ൪ഡ് പാറ്റൻ പറഞ്ഞു. പുതിയ സ്ഥാപനത്തിൽ അദ്ദേഹത്തിന് എല്ലാ ആശംസകൾ നേരുന്നതായും പാറ്റൻ പറഞ്ഞു.
1979ൽ ബി.ബി.സിയിൽ പ്രൊഡക്ഷൻ ട്രെയ്നി ആയാണ് തോംപ്സൺ മാധ്യമപ്രവ൪ത്തനം ആരംഭിക്കുന്നത്. 2002 വരെ ബി.ബി.സിയിൽ വിവിധ തസ്തികകളിലായി പ്രവ൪ത്തിച്ചു. പിന്നീട് രണ്ടു വ൪ഷം ചാനൽ 4ൻെറ എക്സിക്യൂട്ടിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.