മുംബൈ: ഇന്ത്യയിൽ ഒറ്റ ബ്രാൻറ് ചില്ലറ വിൽപ്പന സ്റ്റോറുകൾ തുടങ്ങാൻ ആറ് പ്രമുഖ വിദേശ കമ്പനികൾ രംഗത്ത്. വസ്ത്ര നി൪മാതാക്കളായ ടോമി ഹിലിഫിഗ൪, ബ്രൂക്സ് ബ്രദേഴ്സ് ഗ്രൂപ്പ്, ഇറ്റലിയിലെ ആഭരണ നി൪മാതാക്കളായ ദാമിനി ഇൻറ൪നാഷ്ണൽ, ഫ്രഞ്ച് ഫാഷൻ നി൪മാതാക്കളായ പ്രോമോദ്, ഫാപ കമ്പനി ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് അപേക്ഷ സമ൪പ്പിച്ചതെന്ന് വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
ഈ കമ്പനികൾ മിക്കവയും ലൈസൻസുകൾ നേടിയോ സംയുക്ത സംരംഭങ്ങളായോ ഇപ്പോൾ തന്നെ ഇന്ത്യയിൽ പ്രവ൪ത്തിക്കുന്നവയാണ്. എന്നാൽ ഈ സ്ഥാപനങ്ങൾക്ക് 51 ശതമാനം ഓഹരി പങ്കാളിത്തത്തോടെ ഒറ്റ ബ്രാൻറ് ചില്ലറ വിൽപ്പനക്ക് അനുമതി നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.