ട്രിപ്പ്ളിന്‍െറ ട്രാക്കില്‍ വീണ്ടും ബോള്‍ട്ട്

ലണ്ടൻ: വേഗപ്പോരിൽ കരീബിയൻ ദ്വീപായ ജമൈക്കയെ വെല്ലാൻ ആരുമില്ലെന്ന് ഉസൈൻ ബോൾട്ടും സംഘവും ലണ്ടനിൽ വീണ്ടും തെളിയിച്ചു. പുരുഷന്മാരുടെ 100 മീറ്റ൪ റിലേയിൽ ബോൾട്ടും കൂട്ടരും ലണ്ടനിൽ വീണ്ടും ലോക റെക്കോഡ് തിരുത്തി. ബെയ്ജിങ്ങിൽ 37.10 സെക്കൻഡ് കുറിച്ച് 100 മീറ്റ൪ റിലേയിൽ ലോക റെക്കോഡ് കുറിച്ച ബോൾട്ടും സംഘവും 36.84 സെക്കൻഡ് എന്ന പുതിയ സമയം കുറിച്ചാണ് ലണ്ടനിൽ ഫിനിഷ് ചെയ്തത്.
വലിയ ഒരു പൊട്ടിത്തെറി സൃഷ്ടിച്ചുകൊണ്ടാണ് ലണ്ടൻ ഒളിമ്പിക്സിലെ പ്രകടനം അവസാനിപ്പിക്കുന്നതെന്നും ഇതുപോലൊരു അവസാനമാണ് തങ്ങൾ ആഗ്രഹിച്ചതെന്നും 100 മീറ്റ൪ റിലേയിൽ സ്വ൪ണം സ്വന്തമാക്കിയ ശേഷം ബോൾട്ട് പറഞ്ഞു.
‘വലിയ നേട്ടം സ്വന്തമാക്കാൻ  ജമൈക്കൻ താരങ്ങൾക്ക് സാധിക്കുമെന്ന് അറിയാമായിരുന്നു. എന്തിനും തയാറായി വളരെ ആവേശത്തോടെയാണ് അവ൪ ലണ്ടനിൽ എത്തിയത്. ബ്രസീൽ ഒളിമ്പിക്സ് എത്തുമ്പോഴേക്കും എനിക്ക് 30 വയസ്സാകും. അതിനാൽ, ഇപ്പോഴത്തെ പ്രകടനം പുറത്തെടുക്കാൻ സാധിച്ചെന്നുവരില്ല. റയോഡെ ജനീറോയിൽ ലണ്ടൻ ആവ൪ത്തിക്കാൻ കഴിയുമെന്ന് കരുതുന്നില്ല. കാരണം യുവ താരങ്ങൾ കടുത്ത വെല്ലുവിളിയുയ൪ത്തും.
എന്ത് ചെയ്യാനാണോ ഞാൻ ഇവിടെ എത്തിയത് അത് ലണ്ടനിൽ നേടിക്കഴിഞ്ഞു. അതിനാൽ ഞാൻ സന്തോഷവാനാണ്.  തടസ്സങ്ങളെ തള്ളിമാറ്റാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ആരും ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു. ആരാധക൪  എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് -ഉസൈൻ ബോൾട്ട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.