അസം: സര്‍ക്കാര്‍ യഥാസമയം ഇടപെട്ടില്ല -സി.പി.എം

ഗുവാഹതി: അസമിലെ വംശീയ സംഘ൪ഷം തടയാൻ യഥാസമയം ഇടപെടുന്നതിൽ സംസ്ഥാന സ൪ക്കാ൪ പരാജയപ്പെട്ടെന്ന് സി.പി.എം കുറ്റപ്പെടുത്തി. എൽ.കെ. അദ്വാനി അടക്കമുള്ള ബി.ജെ.പി നേതാക്കൾ വ൪ഗീയപ്രസ്താവനകളിറക്കി കൂടുതൽ വികാരം ഇളക്കിവിടാനാണ് ശ്രമിച്ചതെന്നും സെക്രട്ടറി ഉദ്ദബ് ബ൪മാൻ പറഞ്ഞു.  കൊക്രജ൪ ജില്ലയിൽ കഴിഞ്ഞ പത്തുവ൪ഷത്തെ ജനസംഖ്യാ വള൪ച്ച പരിശോധിച്ചാൽ പ്രദേശത്ത് കുടിയേറ്റക്കാ൪ വ൪ധിക്കുന്നെന്ന ആരോപണം തെറ്റാണെന്ന് തെളിയും. പ്രദേശത്ത് സമാധാനം പുന$സ്ഥാപിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം സ൪ക്കാറിനോടാവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.