വിവരാവകാശ അപേക്ഷകള്‍ ഇനി 500 വാക്കുകളില്‍ ഒതുക്കണം

ന്യൂദൽഹി: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകൾ 500 വാക്കുകളിൽ കവിയരുതെന്ന് പുതിയ ഭേദഗതി.   ഇക്കാര്യംകൊണ്ടുമാത്രം അപേക്ഷ തള്ളരുതെന്നും  കേന്ദ്ര സ൪ക്കാ൪ പുതിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും വിവരാവകാശ നിയമത്തിൽ വെള്ളംചേ൪ക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ച് പൊതുപ്രവ൪ത്തകരും വിവരാവകാശ പ്രവ൪ത്തകരും രംഗത്തെത്തി. അമ്പതുരൂപയിൽ കൂടുതൽ തപാൽ ചെലവ് വരുന്ന രേഖകൾ ആവശ്യപ്പെട്ടവ൪ അതിനുള്ള തുകകൂടി അടക്കണം. എന്നാൽ, ദാരിദ്രരേഖക്ക് താഴെയുള്ളവരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവ൪ ബി.പി.എൽ ആണെന്ന് തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം സമ൪പ്പിച്ചാൽ മതി. വിവരാവകാശ നിയമപ്രകാരം അപ്പീൽ നൽകാനുള്ള നടപടിക്രമങ്ങളിലും ചില മാറ്റങ്ങളുണ്ട്. പുതിയ വിജ്ഞാപന പ്രകാരം അപ്പീൽ നൽകുന്നയാൾക്കോ അയാൾ ചുമതലപ്പെടുത്തുന്നയാൾക്കോ, നേരിട്ടോ വീഡിയോ കോൺഫറൻസിങ്ങിലൂടെയൊ വിവരാവകാശ കമീഷണ൪ക്ക് മുമ്പാകെ പരാതി നൽകാം. എന്തുകാരണത്താലാണ് അപ്പീൽ തള്ളിയതെന്നതിൻെറ രേഖാമൂലമുള്ള വിവരങ്ങളും അപേക്ഷന് ലഭിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.