മെക്സിക്കന്‍ അട്ടിമറി; മഞ്ഞപ്പട വീണു

ലണ്ടൻ: ആദ്യ ഒളിമ്പിക്  സ്വ൪ണമെന്ന ഫുട്ബാൾ രാജാക്കന്മാരുടെ മോഹത്തിന് ഇത്തവണയും തിരിച്ചടി. പുരുഷ ഫുട്ബാൾ ഫൈനലിൽ ഒന്നിനെിരെ രണ്ട് ഗോളുകൾക്ക്  മെക്സികോ ബ്രസീലിനെ തക൪ത്തു. മെക്സിക്കൻ ഫുട്ബാൾ ടീമിൻെറ ആദ്യ ഒളിമ്പിക് സ്വ൪ണമാണ് വെംബ്ളിയിൽ പിറന്നത്.
 മുന്നേറ്റ താരം ഒറിബെ പെരൽറ്റയാണ് മെക്സികോക്ക് വേണ്ടി രണ്ട് ഗോളുകളും വലയിലാക്കിയത്. ഇഞ്ചുറി ടൈമിൽ ഹൾക്കാണ് ബ്രസീലിന് വേണ്ടി ഏക ഗോൾ സ്വന്തമാക്കിയത്.
ഇംഗ്ളീഷ് ഫുട്ബാളിൻെറ കളിത്തൊട്ടിലായ വെംബ്ളി സ്റ്റേഡിയത്തിൽ നിറഞ്ഞ് നിന്ന കാണികൾക്കു മുന്നിലാണ് ലാറ്റിനമേരിക്കൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടിയത്. ആരു ജയിച്ചാലും ആദ്യ സ്വ൪ണമെന്ന പ്രത്യേകതയേക്കാൾ ഒളിമ്പിക്സ് സ്വ൪ണമെന്ന ബ്രസീലിൻെറ ചിരകാല മോഹത്തിന് വെംബ്ളിയിൽ അന്ത്യമാവുമെന്ന പ്രതീക്ഷയായിരുന്നു കലാശപ്പോരാട്ടത്തെ ശ്രദ്ധേയമാക്കിയത്.
മെക്സികൻ നിരയിൽ ഹെരേരക്ക് പകരം സാൻേറാസ് കളത്തിലിറങ്ങിയപ്പോൾ സെമി കളിച്ച അതേ നിരയുമായാണ്  ബ്രസീൽ ഫൈനലിനിറങ്ങിയത്.
ഞെട്ടിക്കുന്ന തുടക്കമാണ് ഫൈനലിൽ  മെക്സികോ നടത്തിയത്. ഗ്രൗണ്ട് ഉണരും മുമ്പേ മെക്സികോ ലക്ഷ്യം കണ്ടു. ബ്രസീൽ പ്രതിരോധത്തിൽ വന്ന പിഴവ് മുതലെടുത്ത് ലഭിച്ച പാസുമായി മുന്നേറിയ പെരൽറ്റ പോസ്റ്റിൻെറ ഇടത് മൂലയിലേക്ക് പായിച്ച മനോഹരമായ ഷോട്ടിലൂടെ  ആദ്യ മിനിറ്റിൽ തന്നെ ലക്ഷ്യം കണ്ടു. ഒളിമ്പിക് ഫൈനലിലെ ഏറ്റവും വേഗമേറിയ ഗോളാണ് വെംബ്ളിയിൽ പിറന്നത്.
കളി തുടങ്ങി 20 മിനിറ്റ് കഴിഞ്ഞാണ് ബ്രസീൽ അക്രമിച്ച് കളിക്കാൻ തുടങ്ങിയത്. ദാമിയോയും ഓസ്കാറും ഷോട്ടുകളുതി൪ത്തെങ്കിലും മെക്സിക്കൻ ഗോളി കൊറോണ തടഞ്ഞിടുകയായിരുന്നു.  രണ്ടാം പകുതിയിൽ ബ്രസീൽ തിരിച്ചു വന്നെങ്കിലും സമനില നേടുമെന്ന് തോന്നിച്ച പല ഘട്ടങ്ങളിലും ഗോളി കൊറോണ തന്നെ രക്ഷകനായി.  75ാം മിനിറ്റിൽ മെക്സിക്കൻ താരം ഫാബിയൻ നൽകിയ ക്രോസ് ഹെഡറിലൂടെ  വലയിലെത്തിച്ച് പെരൽറ്റ മെക്സികോയുടെ മെഡൽ ഉറപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.