രാഹുലിന് എപ്പോഴും സ്വാഗതം -പ്രധാനമന്ത്രി

ന്യൂദൽഹി: കേന്ദ്രമന്ത്രിസഭയിലേക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിക്ക് എപ്പോഴും സ്വാഗതമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്.
 രാഹുൽ ഗാന്ധി കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് എ.ഐ.സി.സി വൃത്തങ്ങൾ സൂചിപ്പിച്ചു വരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആവ൪ത്തിച്ചുള്ള ക്ഷണം. രാഹുൽ മന്ത്രിയാവുന്നതിനെ താൻ എപ്പോഴും സ്വാഗതം ചെയ്യുമെന്ന് വാ൪ത്താലേഖകരുടെ ചോദ്യത്തിനു മറുപടിയായി മൻമോഹൻ സിങ് പറഞ്ഞു. ഉപരാഷ്ട്രപതിയായി ഹാമിദ് അൻസാരി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.