ലണ്ടൻ: ഒളിമ്പിക്സ് വനിതാ വിഭാഗം 5000 മീറ്റ൪ സ്വ൪ണം ഇത്യോപ്യയുടെ മെസെറെത് ദെഫാറിന്. നാട്ടുകാരിയും നിലവിലെ സ്വ൪ണമെഡൽ ജേതാവുമായ തിരുനേഷ് ദിബാബയെ അവസാന ലാപ്പിൽ പിന്തള്ളിയാണ് ദെഫാ൪ ഈയിനത്തിലെ സ്വ൪ണം തിരിച്ചുപിടിച്ചത്. 2004 ഏഥൻസ് ഒളിമ്പിക്സിൽ 5000 മീറ്റ൪ സ്വ൪ണം ദെഫാറിനായിരുന്നു. 15 മിനിറ്റ് 04.25 സെക്കൻഡിൽ ഫിനിഷ് ചെയ്ത ദെഫാറിനു പിന്നിൽ കെനിയയുടെ വിവിയൻ ചെറൂയിയോട്ട് (15:04.73) വെള്ളി നേടിയപ്പോൾ ദിബാബ (15:05.15) വെങ്കലത്തിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.