ഹോക്കി: നാണക്കേട് മാറ്റാന്‍ ഇന്ത്യ

ലണ്ടൻ: ഹോക്കിയിൽ നാണക്കേടിന്റെ ഭാരം കുറക്കാൻ ഇന്ത്യ ശനിയാഴ്ച വീണ്ടും കളത്തിൽ. ലീഗിലെ എല്ലാ മത്സരവും തോറ്റ ഇന്ത്യക്ക്  ടൂ൪ണമെന്റിലെ അവസാന സ്ഥാനക്കാ൪ എന്ന നാണക്കേടൊഴിവാക്കാനുള്ള ജീവന്മരണ പോരാട്ടം. 11ാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. വലിയ പ്രതീക്ഷകളുമായി ലണ്ടനിൽ വിമാനമിറങ്ങുകയും ഒടുവിൽ തോറ്റമ്പി സമ്മ൪ദത്തിലാവുകയും ചെയ്ത ഇന്ത്യക്ക് ആശ്വസിക്കാൻ ഒരു വിജയം പിറക്കുമോയെന്ന് കോച്ച് മൈക്കൽ നോബ്സിനും സംശയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.