Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ
മാനന്തവാടി: എം.ഡി.എം.എയുമായി കർണാടക സ്വദേശികളായ രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. ബെംഗളൂരു സ്വദേശികളായ കെ. അനിൽകുമാർ (34), ജി.കെ. ബിന്ദു (33) എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. അരുൺകുമാറിന്റെ നേതൃത്വത്തിൽ കാട്ടിക്കുളം-ബാവലി റോഡിലെ രണ്ടാംഗേറ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. 4.248 ഗ്രാം എം.ഡി.എ.എയും ഇവർ സഞ്ചരിച്ച കാറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.