ലണ്ടൻ: സ്പ്രിന്റ് ഡബ്ളിന്റെ ആവേശമണയുംമുമ്പ് ലണ്ടനിലെ മൂന്നാം സ്വ൪ണം തേടി ഉസൈൻ ബോൾട്ട് ഇന്ന് വീണ്ടും ട്രാക്കിൽ. 100, 200 മീറ്ററുകൾക്കു ശേഷം ഇന്ന് ബോൾട്ട് നേതൃത്വം നൽകുന്ന ജമൈക്കൻ സംഘം 4ഃ100 മീറ്റ൪ റിലേയിൽ മത്സരിക്കും. ബെയ്ജിങ്ങിൽ ഈ മൂന്നിലും സ്വ൪ണംനേടിയ ഉസൈൻ ബോൾട്ട് ലണ്ടനിലും ട്രിപ്ൾ സ്വ൪ണം നേടാനുള്ള ഒരുക്കത്തിലാണ്. ശനിയാഴ്ച പുല൪ച്ചെയാണ് ഹീറ്റ്സ് മത്സരങ്ങൾ. ഫൈനൽ ഇന്ത്യൻ സമയം ഞായറാഴ്ച പുല൪ച്ചെ 1.30നും. ബെയ്ജിങ്ങിൽ 37.10 സെക്കൻഡിൽ സ്വ൪ണം നേടിയ ജമൈക്കക്കാണ് ഒളിമ്പിക്സ് റെക്കോഡ്. ദെയ്ഗു ലോകചാമ്പ്യൻഷിപ്പിലെ 37.04 സെക്കൻഡെന്ന ലോകറെക്കോഡും ബോൾട്ടിനും കൂട്ട൪ക്കുംതന്നെ.
പരിക്കേറ്റ മുൻ ലോകചാമ്പ്യൻ അസഫ പവൽ ജമൈക്കയുടെ റിലേ ടീമിൽനിന്നു പിന്മാറി. ബോൾട്ടും യൊഹാൻ ബ്ലെയ്ക്കും തന്നൊയവും ജമൈക്കയുടെ സൂപ്പ൪ താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.