ലണ്ടൻ: വനിതാ സ്പ്രിൻറിലെ വീറുറ്റ പോരാട്ടം 4X100 മീറ്റ൪ റിലേയിലും ആവ൪ത്തിച്ച അമേരിക്ക 27 വ൪ഷം പഴക്കമുള്ള ലോക റെക്കോഡ് തിരുത്തിയെഴുതി ഈയിനത്തിൽ സ്വ൪ണം നേടി. 40.82 സെക്കൻഡിൽ ഓടിയെത്തിയാണ് ബദ്ധവൈരികളായ ജമൈക്കയുടെ സുവ൪ണമോഹങ്ങളെ ടിയാന മാഡിസൺ, അലൈസൺ ഫെലിക്സ്, ബിയാൻകാ നൈറ്റ്, കാ൪മലിറ്റാ ജെറ്റ൪ എന്നിവ൪ ഉൾപ്പെട്ട അമേരിക്കൻ ടീം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. പുതിയ ദേശീയ റെക്കോഡായ 41.41 സെക്കൻഡിൽ ഓടിയെത്തിയിട്ടും അമേരിക്കക്ക് ഏറെ പിന്നിൽ ഫിനിഷ് ചെയ്യാനേ ജമൈക്കക്ക് കഴിഞ്ഞുള്ളൂ. ഷെല്ലി ആൻ ഫ്രേസ൪, ഷെറോൺ സിംപ്സൺ, വെറോണികാ കാംപ്ബെൽ ബ്രൗൺ, കെറോൺ സ്റ്റിവാ൪ട്ട് എന്നിവരാണ് കരീബിയൻ സംഘത്തിനുവേണ്ടി ബാറ്റണേന്തിയത്.
1985ൽ പശ്ചിമ ജ൪മനി സ്ഥാപിച്ച 41.37 സെക്കൻഡിൻെറ റെക്കോഡാണ് ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ തക൪ന്നു വീണത്. 42.04 സെക്കൻഡിൽ ദേശീയ റെക്കോഡിനെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത് യുക്രെയ്ൻ വെങ്കലം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.