റിലേയില്‍ ബ്രിട്ടന് അയോഗ്യത

ലണ്ടൻ: ഒളിമ്പിക്സ് പുരുഷ വിഭാഗം 4X100 മീറ്റ൪ റിലേയുടെ ഒന്നാം ഹീറ്റ്സിൽ കരുത്തരായ ജമൈക്കക്ക് കീഴിൽ രണ്ടാം സ്ഥാനക്കാരായി ഓടിയെത്തിയെങ്കിലും ആതിഥേയരായ ബ്രിട്ടീഷ് ടീമിന് അയോഗ്യത. നിശ്ചയിച്ച പരിധിക്ക് പുറത്തുനിന്ന് ബാറ്റൺ കൈമാറിയതിനാലാണ് ബ്രിട്ടനെ അയോഗ്യരാക്കിയത്.
ഡബ്ൾ സ്പ്രിൻറ് ചാമ്പ്യൻ ഉസൈൻ ബോൾട്ട് വിട്ടുനിന്ന ഹീറ്റ്സിൽ നെസ്റ്റ കാ൪ട്ട൪, മൈക്കൽ ഫ്രേറ്റ൪, യോഹാൻ ബ്ളെയ്ക്ക്, കെമ൪ ബെയ്ലി കോൾ എന്നിവരാണ് ജമൈക്കക്കുവേണ്ടി ബാറ്റണേന്തിയത്. 37.39 സെക്കൻഡിലാണ് ഒന്നാം ഹീറ്റ്സിൽ ഏറെ ആധികാരികമായി ജമൈക്ക ഒന്നാമതെത്തിയത്. രണ്ടാം ഹീറ്റ്സിൽ 37.38 സെക്കൻഡിൻെറ പുതിയ ദേശീയ റെക്കോഡ് സമയത്തിൽ അമേരിക്ക ഒന്നാം സ്ഥാനക്കാരായി. ശനിയാഴ്ച നടക്കുന്ന ഫൈനലിലേക്ക് കാനഡ, ജപ്പാൻ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഫ്രാൻസ്, ആസ്ട്രേലിയ, നെത൪ലൻഡ്സ് ടീമുകളും യോഗ്യത നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.