ഇന്ത്യന്‍ വംശജനെ ദക്ഷിണാഫ്രിക്കയില്‍ അടിച്ചുകൊന്നു

ജൊഹാനസ്ബ൪ഗ്: ഇന്ത്യൻ  വംശജനെ ദക്ഷിണാഫ്രിക്കയിൽ രണ്ട് വെള്ളക്കാ൪ ക്രൂരമായി അടിച്ചുകൊന്നു. ഇയാളുടെ താടിയെ അധിക്ഷേപിച്ചായിരുന്നു മ൪ദനം. വെൻേറഴ്സ്ഡ്രോപിൽ താമസിക്കുന്ന മുഹമ്മദ് ഫയാസ് ഖാസിയാണ് കൊലചെയ്യപ്പെട്ടത്. പാരമ്പര്യ മുസ്ലിംവേഷത്തിലെത്തിയ മുഹമ്മദിനെ ബിൻലാദിനെന്നും കൂലിയെന്നും അധിക്ഷേപിച്ച ഇവ൪ ക്രൂരമായി മ൪ദിക്കുകയായിരുന്നു.
നോമ്പ് തുറക്കാനാവശ്യമായ ഭക്ഷണം വാങ്ങാനെത്തിയതായിരുന്നു മുഹമ്മദെന്ന് അദ്ദേഹത്തിൻെറ സുഹൃത്ത് വ്യക്തമാക്കി. അധിക്ഷേപങ്ങൾക്കെതിരെ പ്രതികരിക്കാതിരുന്ന മുഹമ്മദിനെ തലക്കടിക്കുകയായിരുന്നു.
അക്രമികൾക്കായുള്ള തിരച്ചിൽ നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.