തുര്‍ക്കി വിദേശകാര്യ മന്ത്രി മ്യാന്മര്‍ അധികൃതരുമായി ചര്‍ച്ച നടത്തി

യാംഗോൻ: റോഹിങ്ക്യ മുസ്ലിംകൾ അനുഭവിക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കുന്നതു സംബന്ധമായി തു൪ക്കി പ്രതിനിധികൾ മ്യാന്മറിലെത്തി ച൪ച്ച ആരംഭിച്ചു. തു൪ക്കി വിദേശകാര്യ മന്ത്രി അഹ്മദ് റാവൂദ് ഉഗ്ലു, തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻെറ ഭാര്യ അമീന, മകൾ സുമയ്യ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ മ്യാന്മറിലെ ത്തിയത്. അരാക്കൻ മേഖലയിലെ മുസ്ലിംകളെ സന്ദ൪ശിക്കാൻ മ്യാന്മ൪ അധികൃത൪ അനുമതി നൽകിയതായി ദാവൂദ് ഉഗ്ലു അറിയിച്ചു. മേഖല സന്ദ൪ശിക്കാൻ ഇതാദ്യമായാണ് ഒരു വിദേശ രാഷ്ട്രത്തിന് അനുമതി ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മ്യാന്മ൪ വിദേശകാര്യ മന്ത്രി വൂനാ വോങ്, പ്രസിഡൻറ് തൈൻ സൈൻ എന്നിവരുമായാണ് തു൪ക്കി പ്രതിനിധിസംഘം സംഭാഷണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.