തൂനിസ്: തുനീഷ്യയിൽ പുതുതായി അരങ്ങേറുന്ന അതിക്രമങ്ങൾക്കു പിന്നിൽ മുൻ ഏകാധിപതി സൈനുൽ ആബീദിനെ അനുകൂലിക്കുന്ന ഗ്രൂപ്പുകൾക്ക് പങ്കുള്ളതായി മതകാര്യമന്ത്രി നൂറുദ്ദീൻ ഖാദിമി കുറ്റപ്പെടുത്തി. ഈ വിഭാഗം വിഭാഗീയത ഇളക്കിവിട്ട് രാജ്യത്ത് അരാജകത്വത്തിന് മുതിരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ പള്ളികളും മതസ്ഥാപനങ്ങളും പൂ൪ണ നിഷ്പക്ഷ സ്വഭാവം പുല൪ത്താൻ മന്ത്രി ആഹ്വാനം ചെയ്തു. അതിനിടെ കഴിഞ്ഞദിവസം സ൪ക്കാ൪ രാജിവെക്കണമെന്നാവശ്യപ്പെട്ട് രണ്ട് നഗരങ്ങളിൽ നടന്ന പ്രകടനം സുരക്ഷാ വിഭാഗം പിരിച്ചുവിട്ടു. അൽവതൻ, റിപ്പബ്ളിക്കൻ പാ൪ട്ടി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.