ജയിക്കാന്‍ മനസ്സില്ലാതെ ഹോക്കി ടീം

ലണ്ടൻ: മാനം കാക്കാൻ ഒരു ജയം, അതിൽ കൂടുതലൊന്നും ഹോക്കി ടീമിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ അതിനുപോലും വകുപ്പില്ലെന്നാണ് ഇന്ത്യൻ ടീമിൻെറ പ്രകടനം തെളിയിക്കുന്നത്. ആശ്വാസ ജയം തേടി ഇറങ്ങിയ ഇന്ത്യൻ ടീമിന് ദക്ഷിണ കൊറിയക്കെതിരെ 1-4ൻെറ ദയനീയ തോൽവി. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന 12 രാജ്യങ്ങളിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്നും ഒരു പോയൻറ് പോലും നേടാത്ത രാജ്യം എന്ന നാണക്കേട് ഇന്ത്യക്ക് സ്വന്തം. എട്ട് തവണ ഒളിമ്പിക് മെഡൽ ജേതാക്കളായ ഇന്ത്യൻ ടീം ലണ്ടനിൽ പോയൻറ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
ഇന്ത്യൻ താരങ്ങൾക്ക് മേൽ സമ്മ൪ദം ചെലുത്തിയാണ് കൊറിയ കളി തുടങ്ങിയത്. എന്നാൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒത്തിണക്കത്തോടെയാണ് ടീം ഇന്ത്യ കളിച്ചത്. കൊറിയയുടെ അവസാന രണ്ട് ഗോൾ പിറന്നത് കളി അവസാനിക്കാൻ നാല് മിനിറ്റ് ശേഷിക്കെയാണ്. ആറാം മിനിറ്റിൽ പെനാൽറ്റി കോ൪ണറിലൂടെയാണ് കൊറിയ ആദ്യ ഗോൾ നേടുന്നത്. ജാങ് ജോങ് ഹ്യൂൻ ആണ് ആദ്യ ഗോൾ നേടിയത് തുട൪ന്ന് മിനിറ്റുകൾക്ക് ശേഷം ഗു൪വീന്ദ൪ സിങ്ങിലൂടെ ഗോൾ മടക്കി ഇന്ത്യ പ്രതീക്ഷ നിലനി൪ത്തി. ആദ്യ പകുതി സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ ശക്തമായി തിരിച്ച് വന്ന് മൂന്നു ഗോൾ നേടി കൊറിയ വിജയം ഉറപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.