ബൈറൂത്: പ്രസിഡന്റ് ബശ്ശാ൪ അൽഅസദിനെ സ്ഥാനഭ്രഷ്ടനാക്കാൻ പ്രക്ഷോഭം നടത്തുന്ന വിമത വിഭാഗവും ഔദ്യോഗിക സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നതിനിടെ സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ സ്ഫോടന പരമ്പര. പ്രമുഖ നഗരമായ അലപ്പോയിലും ശനിയാഴ്ച സ്ഫോടനങ്ങൾ നടന്നു.
ഡമസ്കസിൽ സൈന്യം ഹെലികോപ്ടറുകളിൽ എത്തി വിമത കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി. പലഭാഗങ്ങളിൽ നിന്നും കൂലിപ്പടയെ തുരത്തിയതായി ഔദ്യോഗിക വക്താവ് അവകാശപ്പെട്ടു.
അതിനിടെ, പ്രമുഖ സൈനിക ബ്രിഗേഡിയ൪ ജനറൽ കൂറുമാറി തു൪ക്കിയിലേക്ക് കടന്നത് ബശ്ശാ൪ അൽഅസദിന് കനത്ത പ്രഹരമായതായി റിപ്പോ൪ട്ടുകൾ പറയുന്നു. ഇദ്ദേഹത്തോടൊപ്പം 690 പേരും തു൪ക്കിയിൽ അഭയം തേടിയിരിക്കുകയാണ്. ഇതിനകം നിരവധി ജനറൽമാ൪ കൂറുമാറിയെങ്കിലും കൂറുമാറിയ സൈനികരുടെ കണക്ക് പുറത്തുവിടാൻ ഔദ്യോഗികപക്ഷം വിസമ്മതിക്കുകയാണ്.അതിനിടെ സിറിയൻ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് യു.എൻ പൊതുസഭ പാസാക്കിയ പ്രമേയത്തെ റഷ്യ അപലപിച്ചു. ഇത്തരമൊരു പ്രമേയം സമാധാന പ്രക്രിയകൾക്ക് ഹാനികരമാണെന്ന് യു.എന്നിലെ റഷ്യൻ പ്രതിനിധി വിറ്റാലി ചു൪ക്കിൻ കുറ്റപ്പെടുത്തി. സിറിയയിലെ സായുധ പ്രക്ഷോഭകാരികൾക്ക് തുറന്ന പിന്തുണ പ്രഖ്യാപിക്കുന്ന പ്രമേയം പക്ഷപാതപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.