ലണ്ടൻ: 14 ഗ്രാൻഡ് സ്ളാം കിരീടമണിഞ്ഞ അമേരിക്കയുടെ ടെന്നിസ് താരം സെറീന വില്യംസിന് കരിയറിലെ ആദ്യ ഒളിമ്പിക്സ് സിംഗ്ൾസ് സ്വ൪ണം. ഒരു മാസം മുമ്പ് വിംബ്ൾഡൺ കിരീടമണിഞ്ഞ് രണ്ടു വ൪ഷത്തെ ഗ്രാൻഡ്സ്ളാം ഇടവേള അവസാനിപ്പിച്ച അതേ വേദിയിൽ റഷ്യയുടെ മരിയ ഷറപോവയെ തറപറ്റിച്ചാണ് സെറീനയുടെ കന്നി ഒളിമ്പിക്സ് കിരീട വിജയം. ഒരു മണിക്കൂറും രണ്ട് മിനിറ്റും മാത്രം നീണ്ട പോരാട്ടത്തിൽ 6-0, 6-1 എന്ന സ്കോറിന് തോൽപിച്ചാണ് സറീന ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇതോടെ നാല് സിംഗ്ൾസ് ഗ്രാൻഡ്സ്ളാം കിരീടവും ഒളിമ്പിക്സ് സ്വ൪ണവും സ്വന്തമാക്കിയ കരിയ൪ ഗോൾഡൻ സ്ളാം സ്വന്തമാക്കുന്ന താരവുമായി.
നാല് ഗ്രാൻഡ്സ്ളാം ഓപണും ഒളിമ്പിക്സ് സ്വ൪ണവും സ്വന്തമാക്കുമ്പോഴാണ് ഗോൾഡൻ സ്ളാം. നേരത്തേ ഡബ്ൾസിൽ സഹോദരി വീനസ് വില്യംസിനൊപ്പം സെറീന കരിയ൪ ഗോൾഡൻ സ്ളാം നേടിയിരുന്നു. ബെലാറസിൻെറ വിക്ടോറിയ അസരെങ്കോക്കാണ് വെങ്കലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.