നിരത്തില്‍ മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: നഗരസഭാ പരിധിയിൽ  ഹെൽത്ത് ഇൻസ്പെക്ട൪മാരുടെ നേതൃത്വത്തിൽ വിവിധ ഹോട്ടലുകളിൽ പരിശോധന തുടരുന്നു. നവീകരണത്തിനുള്ള നി൪ദേശം പാലിക്കാത്ത മൂന്ന് ഹോട്ടലുകൾക്ക്  വീണ്ടും നോട്ടീസ് നൽകി.
 മുഴുവൻ ഹെൽത്ത് സ൪ക്കിളിലെയും ഹെൽത്ത് ഇൻസ്പെക്ട൪മാരുടെ പ്രതിവാര റിവ്യു യോഗവും നടന്നു. ഒരാഴ്ചയായി പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ച 19 പേ൪ക്കെതിരെ നടപടി സ്വീകരിക്കുകയും പിഴയായി 50,300 രൂപ ഈടാക്കുകയും ചെയ്തു. നഗരത്തിലെ 73 ഹോട്ടലുകൾ പരിശോധിച്ചു. ന്യൂനതകൾ കണ്ടെത്തിയ 71 ഹോട്ടലുകൾക്ക് ശുചിത്വനിലവാരം ഉയ൪ത്താൻ നോട്ടീസ് നൽകി.
105 കടകൾ പരിശോധിച്ചതിൽ നിരോധിത പ്ളാസ്റ്റിക് കണ്ടെത്തിയ 16 കടകൾക്ക് നോട്ടീസ് നൽകി. നിരോധിത പ്ളാസ്റ്റിക് പിടിച്ചെടുത്ത സ്ഥാപനങ്ങളുടെ പേ൪ക്ക്  ശിക്ഷണനടപടിക്ക് ശിപാ൪ശ ചെയ്തു.
പക൪ച്ചവ്യാധികൾ തടയുന്ന പ്രവ൪ത്തനങ്ങളും ഉറവിടത്തിൽ മാലിന്യം സംസ്കരിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് കമ്പോസ്റ്റ് യൂനിറ്റുകൾ സ്ഥാപിക്കുന്നതും ഊ൪ജിതമാക്കാൻ തീരുമാനിച്ചു.മാലിന്യം വലിച്ചെറിയുന്നവ൪ക്കെതിരെ മുനിസിപ്പൽ ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും നഗരസഭാ അഡീഷനൽ സെക്രട്ടറിയും ഹെൽത്ത് ഓഫിസറും അറിയിച്ചു.
ഭക്ഷ്യസുരക്ഷാ കമീഷണറുടെ നി൪ദേശങ്ങൾ പാലിക്കാത്തതിൻെറ പേരിൽ പി.ടി.പി നഗറിലെ വാട്ട൪ അതോറിറ്റി കാൻറീൻ, അമ്പലംമുക്കിലെ ചന്ദ്രഫുഡ് പ്രൊഡക്റ്റ്, മെഡിക്കൽ കോളജിലെ കാറ്ററിങ് വ൪ക്കേഴ്സ് കോഓപറേറ്റീവ് സൊസൈറ്റി കാൻറീൻ എന്നിവക്കാണ് വീണ്ടും നോട്ടീസ് നൽകിയത്. എ.ജി ഓഫിസ് കാൻറീനിലെ ഭക്ഷണത്തെക്കുറിച്ച് പരാതി ഉയ൪ന്നതിനാൽ സംഘം പരിശോധിച്ചു. ഒന്നും കണ്ടെത്താനാവാത്തതിനാൽ നടപടിയെടുക്കാതെ സാമ്പാ൪ നശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.