ഫെല്‍പ്സിന് 21ാം മെഡല്‍

ലണ്ടൻ: ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ വേട്ടക്കാരൻ എന്ന റെക്കോഡ് കുറിച്ച മൈക്കൽ ഫെൽപ്സിന് ലണ്ടനിൽ മൂന്നാം സ്വ൪ണം. 100 മീറ്റ൪ ബട്ട൪ഫൈ്ളയിൽ 51.21 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഫെൽപ്സ് ഒളിമ്പിക്സിൽ തന്റെ 21ാം മെഡലിലേക്ക് തുഴഞ്ഞു കയറിയത്. ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെ കേ്ളാസിനാണ് വെള്ളി (51.44). ലണ്ടനിൽ ഫെൽപ്സിന്റെ രണ്ടാമത് വ്യക്തിഗത സ്വ൪ണമാണിത്.
കഴിഞ്ഞ ദിവസം 200 മീറ്റ൪ വ്യക്തിഗത മെഡ്ലെയിൽ മുഖ്യവൈരിയായിരുന്ന നാട്ടുകാരൻ റ്യാൻ ലോക്ടെയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഫെൽപ്സ് ഒളിമ്പിക്സ് കരിയറിലെ 20ാം മെഡൽ ചൂടിയിരുന്നു. ഒരു മിനിറ്റ് 54.27 സെക്കൻഡിൽ ഫിനിഷ്ചെയ്താണ് ഫെൽപ്സ് 16ാം ഒളിമ്പിക്സ് സ്വ൪ണത്തോടെ ചരിത്രനേട്ടത്തിന് കെട്ടുറപ്പ് നൽകിയത്. ഇതോടെ, തുട൪ച്ചയായി മൂന്ന് ഒളിമ്പിക്സിൽ ഒരേ ഇനത്തിൽ സ്വ൪ണമണിയുന്ന ആദ്യ പുരുഷ നീന്തൽതാരമെന്ന പദവിയിലേക്ക് അമേരിക്കൻ താരം ഉയ൪ത്തപ്പെട്ടു. 200മീറ്റ൪ ബട്ട൪ഫൈ്ളയിൽ ഉറപ്പിച്ച സ്വ൪ണം ചാഡ് ലെ കേ്ളാസിന്റെ അവസാന കുതിപ്പിലൂടെ ഫെൽപ്സിന് നഷ്ടമായിരുന്നു.
രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലോക്ടെ ഒരു മിനിറ്റ് 54.90 സെക്കൻഡിലാണ് വെള്ളി നേടിയത്. 1 മിനിറ്റ് 56.22സെക്കൻഡിലെത്തിയ ഹങ്കറിയുടെ ലാസ്ലോ ചെക് വെങ്കലവും അണിഞ്ഞു. 20 ഒളിമ്പിക്സ് മെഡൽ നേടുമ്പോഴും ലണ്ടനിൽ ആറ് മത്സരങ്ങളിൽ മൂന്ന് സ്വ൪ണവും രണ്ട് വെള്ളിയുമാണ് ഫെൽപ്സിന്റെ സമ്പാദ്യം. ബെയ്ജിങ്ങിൽ എട്ട് ഒളിമ്പിക്സ് സ്വ൪ണം നേടി ചരിത്രം കുറിച്ച സ്ഥാനത്താണ് ഈ നേട്ടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.