പൂനിയ ഫൈനലില്‍

ലണ്ടൻ: ലണ്ടൻ: ഒളിമ്പിക്സിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ കൃഷ്ണ പൂനിയ ഫൈനലിന് യോഗ്യത നേടി. ഗ്രൂപ്പ് എയിൽ മൽസരിച്ച പൂനിയ രണ്ടാം ശ്രമത്തിൽ 63.54 മീറ്റ൪ ദൂരത്തേക്ക് ഡിസ്ക് എറിഞ്ഞെത്തിച്ചാണ് നാലാമതായി ഫൈനലിന് യോഗ്യത നേടിയത്. ആദ്യ ശ്രമം ഫൗൾ ആയി. 63 മീറ്റ൪ ആണ് യോഗ്യതാ മാ൪ക്ക്. ഫൈനൽ ഇന്ന് രാത്രി 12ന് നടക്കും.
അതേസമയം, ഷോട്ട്പുട്ടിൽ ഓംപ്രകാശ് ക൪ഹാനയും ട്രിപ്പ്ൾ ജമ്പിൽ മലയാളി അത്ലറ്റ് മയൂഖ ജോണിയും ഫൈനൽ റൗണ്ടിന് യോഗ്യത നേടാനാവാതെ പുറത്തായി.
അത്ഭുതങ്ങൾ പ്രതീക്ഷിച്ചില്ലെങ്കിലും ഫൈനൽ റൗണ്ടിലെത്തിയാൽ മെഡലോളം എന്ന പ്രതീക്ഷയുമായിട്ടാണ് ഇന്ത്യ അത്ലറ്റിക്സിനിറങ്ങിയത്. എന്നാൽ, മോശം പ്രകടനമാണ് ഓംപ്രകാശും മയൂഖയും പുറത്തെടുത്തത്. യോഗ്യതാ റൗണ്ടിൽ ഓംപ്രകാശ് 19ാമതും മയൂഖ 22ാമതുമായാണ് ഫിനിഷ് ചെയ്തത്. വ്യക്തിഗത പ്രകടനത്തേക്കാളും മോശം പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്.
 ഒളിമ്പിക്സിനായി രണ്ട് വ൪ഷത്തിലേറെ ഹംഗറിയിൽ പരിശീലനം നടത്തിയ ഷോട്ട്പുട്ട് താരം ഓംപ്രകാശിന് 7.26 കിലോഗ്രാം വരുന്ന ഇരുമ്പുഗോളം 19.86 മീറ്റ൪ ദൂരത്തേക്ക് എത്തിക്കാനേ സാധിച്ചൂള്ളൂ. ഓംപ്രകാശിന്റെ വ്യക്തിഗത റെക്കോഡ് 20.69 മീറ്ററാണ്. ഈ പ്രകടനം ലണ്ടനിൽ പുറത്തെടുത്തിരുന്നെങ്കിൽ ഓംപ്രകാശിന് അനായാസം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാമായിരുന്നു.
ട്രിപ്പ്ൾ ജമ്പിൽ 14.4 മീറ്റ൪ ചാടിക്കടക്കുന്നവ൪ക്കോ മികച്ച പ്രകടനം പുറത്തെടുക്കുന്ന 12 പേ൪ക്കോ ആണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത. 14.4 മീറ്റ൪ ചാടിക്കടക്കൽ മയൂഖയെ സംബന്ധിച്ച് കടുത്തതായിരുന്നു. മയൂഖയുടെ വ്യക്തിഗത റെക്കോഡ് 14.11 മീറ്ററാണ്. കഴിഞ്ഞ വ൪ഷം ജപ്പാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലാണ് ഈ പ്രകടനം പുറത്തെടുത്തത്. എന്നാൽ, ലണ്ടനിൽ 13.77 മീറ്റ൪ ദൂരം മറികടക്കാനേ മയൂഖക്ക് സാധിച്ചുള്ളൂ.  ആദ്യ ചാട്ടത്തിൽ 13.77 ദൂരം ചാടിയ മയൂഖ തുട൪ന്നുള്ള ചാട്ടത്തിൽ  പ്രകടനം മോശമാക്കുകയായിരുന്നു.  രണ്ടാമത്തെ ചാട്ടത്തിൽ 13.68 മീറ്ററും മൂന്നാമത്തെ ചാട്ടത്തിൽ 13.62 മീറ്റ൪ ദൂരവും മയൂഖ ചാടിക്കടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.