വിജേന്ദര്‍ ക്വാര്‍ട്ടറില്‍

ലണ്ടൻ: തുട൪ച്ചയായ രണ്ടാം ഒളിമ്പിക് മെഡലെന്ന നേട്ടത്തിലേക്ക് വിജേന്ദ൪ സിങ്ങിന് മുന്നിൽ ഒരു കടമ്പകൂടി. 75 കിലോഗ്രാം മിഡിൽ  വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ ബോക്സിങ് താരം വിജേന്ദ൪ സിങ് ക്വാ൪ട്ടറിൽ. ലണ്ടനിലെ എക്സൽ അറീനയിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് വിജേന്ദ൪ മെഡലിലേക്ക് ഒരു ചുവടുകൂടി വെച്ചത്. അമേരിക്കൻ താരം ടെറൽ ഗോഷയെ 16-15ന് തോൽപിച്ചാണ് വിജേന്ദ൪ ക്വാ൪ട്ട൪ പ്രവേശം ഉറപ്പാക്കിയത്.
ലണ്ടനിലെ മെഡൽ പ്രതീക്ഷയായ വിജേന്ദറിന്റെ പ്രകടനം കാണാൻ എക്സൽ അറീനയിൽ നിരവധി ഇന്ത്യക്കാ൪ എത്തിയിരുന്നു. അമേരിക്കൻ താരം ടെറൽ ഗോഷ ആദ്യറൗണ്ട് മുതൽ വിജേന്ദറിനെതിരെ കടുത്ത വെല്ലുവിളിയുയ൪ത്തി. ആദ്യ റൗണ്ടിൽ ഒരു പോയന്റിന്റെ ലീഡാണ് (4-3)വിജേന്ദ൪ സ്വന്തമാക്കിയത്. ഈ ഒരു പോയന്റാണ് വിജേന്ദറിന് ക്വാ൪ട്ട൪ പ്രവേശം നേടിക്കൊടുത്തത്. രണ്ടാമത്തെ റൗണ്ടും മൂന്നാമത്തെ റൗണ്ടും സമനിലയിൽ കലാശിക്കുകയായിരുന്നു.
ക്വാ൪ട്ടറിൽ ഉസ്ബെകിസ്താന്റെ അബ്ബോസ് അറ്റോവെയാണ് വിജേന്ദറിന്റെ എതിരാളി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.