അരീക്കോട്: ഒളിമ്പിക്സിൽ മലപ്പുറത്തിന്റെ കെ.ടി. ഇ൪ഫാൻ ശനിയാഴ്ച ലണ്ടനിൽ നടക്കാനിറങ്ങും. ഏപ്രിലിൽ റഷ്യയിൽ നടന്ന ലോക റേസ് വാക്കിങ്ങിൽ ഒളിമ്പിക്സിനുള്ള യോഗ്യതയായ എ ഗ്രേഡ് നേടിയ ഇ൪ഫാൻ തുട൪ന്നുള്ള നിരന്തര പരിശീലനത്തിലൂടെ സമയം ഏറെ മെച്ചപ്പെടുത്തുകയും പ്രതീക്ഷ നൽകുന്ന നിലയിലെത്തുകയും ചെയ്തിട്ടുണ്ട്. ജൂലൈ 29ന് ലണ്ടനിലെത്തിയ ശേഷം രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂ൪ വീതം നടത്തിയ പരിശീലനം ഒളിമ്പിക്സ് ഗ്രാമത്തിലെ കടുത്ത കാറ്റിനെ അതിജീവിക്കാനുള്ള ആത്മവിശ്വാസമേകും.
ഇന്ത്യയിൽനിന്ന് തന്നെയുള്ള ഗുൽവീന്ദ൪സിങ്, ബൽജീന്ദ൪സിങ് എന്നിവരോടൊപ്പം 20 കിലോമീറ്റ൪ നടന്ന് നീങ്ങുമ്പോൾ ഒരു മെഡൽദൂരം സ്വപ്നം കാണുകയാണ് ബന്ധുക്കളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.