കൽപറ്റ: കണ്ണൂ൪ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹ൪ത്താൽ ജില്ലയിൽ പൂ൪ണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ബസ്, ഓട്ടോ, ടാക്സി, വാഹനങ്ങൾ റോഡിലിറങ്ങിയില്ല. അപൂ൪വമായി ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഓടി. രാവിലെ ചിലയിടത്ത് ഇരുചക്ര വാഹനങ്ങളും തടഞ്ഞു. വിദ്യാലയങ്ങളും ധനകാര്യ സ്ഥാപനങ്ങളും പ്രവ൪ത്തിച്ചില്ല. കലക്ടറേറ്റും മറ്റുചില ഗവ. ഓഫിസുകളും ഭാഗികമായാണ് പ്രവ൪ത്തിച്ചത്. കലക്ടറേറ്റിൽ 165 ജീവനക്കാരിൽ 60 പേ൪ ജോലിക്ക് ഹാജരായി.
ദേശീയപാതയിലുൾപ്പെടെ സി. പി.എം പ്രവ൪ത്തക൪ വാഹനങ്ങൾ തടഞ്ഞിട്ടു. ഹ൪ത്താൽ വിവരം അറിയാതെ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ചരക്കു ലോറികളും യാത്രക്കാരും വയനാട് അതി൪ത്തിയിൽ കുടുങ്ങിക്കിടന്നു.
ബത്തേരി ചുങ്കത്ത് വ്യാഴാഴ്ച ഉച്ചക്ക് കാറിൻെറ ചില്ലുകൾ ഹ൪ത്താൽ അനുകൂലികൾ തക൪ത്തു. പഴയപുരയിൽ സെബാസ്റ്റ്യൻെറ കാറിന് നേരെയാണ് അക്രമമുണ്ടായത്. പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ട് വനംവകുപ്പിൻെറ ജീപ്പിന് നേരെയും ബത്തേരിയിൽ അക്രമമുണ്ടായി.
സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.