ലണ്ടൻ: 'ഫ്രാൻസിന്റെ ജോ വിൽഫ്രഡ് സോംഗയും കനഡയുടെ മിലോസ് റവോനിക്കും തമ്മിലുള്ള ടെന്നിസ് മത്സരത്തിൽ പിറന്നത് പുതിയ ഒളിമ്പിക് റെക്കോഡ്. സോംഗ ജയിച്ചുകയറിയ ഈ മത്സരത്തിന്റെ മൂന്നാം സെറ്റ് 25-23നാണ് അവസാനിച്ചത്.
ഇതോടെ മൂന്നു മണിക്കൂ൪ നീണ്ട മൂന്നാം സെറ്റ് ചരിത്രം രചിച്ചു. ഒളിമ്പിക്സ് ടെന്നിസ് ചരിത്രത്തിലെ ഏറ്റവും ദൈ൪ഘ്യമേറിയ സെറ്റ് എന്ന വിശേഷണമാണ് ഇതിന് ലഭിച്ചത്. 6-3, 3-6, 25-23നായിരുന്നു സോംഗയുടെ രണ്ടാം റൗണ്ട് ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.