മുംബൈ ഭീകരാക്രമണം: തെളിവുകള്‍ സ്വീകാര്യമല്ലെന്ന് പാകിസ്താന്‍

കറാച്ചി: മുംബൈ ഭീകരാക്രമണ കേസിൽ ഇന്ത്യ സമ൪പ്പിച്ച തെളിവുകൾ പാകിസ്താൻ കോടതിക്ക് പരിഗണിക്കാനാവില്ലെന്ന് പാക് സ൪ക്കാ൪ ഔദ്യാഗികമായി അറിയിച്ചു.  കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥരെ ക്രോസ്വിസ്താരം ചെയ്യാൻ പാകിസ്താൻ അഭിഭാഷകരെ അനുവദിക്കാത്തതിനാലാണ് ഇതെന്നും  അറിയിപ്പിൽ പറയുന്നു. കേസിൽ പ്രതികളായ ലശ്കറെ ത്വയ്യിബ നേതാവ് സാകിയു൪ റഹ്മാൻ ലഖ്വി ഉൾപ്പെടെ ഏഴുപേരുടെ വിചാരണവേളയിൽ ഹാജരാക്കിയ തെളിവുകളാണ് സ്വീകാര്യമല്ലെന്ന് പാക് കോടതി വ്യക്തമാക്കിയത്.  പാകിസ്താന് ഈ തെളിവുകൾ സ്വീകാര്യമാകണമെങ്കിൽ കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥരെ ക്രോസ്വിസ്താരം ചെയ്യേണ്ടതുണ്ടെന്ന റാവൽപിണ്ടി ആസ്ഥാനമായ ഭീകരവിരുദ്ധ കോടതിയുടെ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ്് പാകിസ്താൻെറ അറിയിപ്പ്.  ഇന്ത്യാ ഗവൺമെൻറിന് പാകിസ്താൻ ആഭ്യന്തര മന്ത്രാലയം അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 28ന്  നടന്ന വാദം കേൾക്കലിൽ ഇന്ത്യ സമ൪പ്പിച്ച തെളിവുകൾ പരിശോധിക്കാൻ നിയുക്തരായ പാക് ഉദ്യോഗസ്ഥരുടെ പ്രസ്താവന റാവൽപിണ്ടി കോടതി ഫയലിൽ സ്വീകരിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.