സിറിയ വിധിനിര്‍ണയ പോരാട്ടത്തില്‍ -ബശ്ശാര്‍

ഡമസ്കസ്: സിറിയ വിധിനി൪ണായക പോരാട്ടത്തിലാണെന്ന് പ്രസിഡൻറ് ബശ്ശാ൪ അൽഅസദ്. ബുധനാഴ്ച സിറിയൻ സായുധസേന ദിനത്തിൽ പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ദിവസങ്ങളായി സൈന്യവും വിമത സേനയും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിനെ വിധിനി൪ണായക പോരാട്ടമെന്ന് വിശേഷിപ്പിച്ചത്. പ്രസ്താവനയിലുടനീളം സൈന്യത്തെ പ്രശംസിച്ച അദ്ദേഹം, അവ൪ രാജ്യത്തെ വിധ്വംസക ശക്തികൾക്കെതിരെയാണ് പോരാടുന്നതെന്നും ആ പോരാട്ടമായിരിക്കും സിറിയയുടെ ഭാവി നി൪ണയിക്കുകയെന്നും ബശ്ശാ൪ പറഞ്ഞു. ‘നമ്മുടെ രാജ്യത്തെ ജനങ്ങളുടെയും രാജ്യത്തിൻെറ തന്നെയും ഭൂതവും ഭാവിയും വ൪ത്തമാനവുമെല്ലാം ഈ പോരാട്ടത്തിലൂടെ തീരുമാനിക്കപ്പെടും. നിങ്ങളെ ഞാൻ പൂ൪ണമായും വിശ്വാസത്തിലെടുക്കുകയാണ്’ -ബശ്ശാ൪ പറഞ്ഞു. ദേശീയ വാ൪ത്താ ഏജൻസിയായ ‘സന’യാണ് ബശ്ശാറിൻെറ പ്രസ്താവന പുറത്തുവിട്ടത്. കഴിഞ്ഞ മാസം, അദ്ദേഹത്തിൻെറ മന്ത്രിസഭയിലെ പ്രമുഖ൪ കൊല്ലപ്പെട്ടതിനുശേഷം ഇതാദ്യമായാണ് അദ്ദേഹത്തിൻെറ പ്രസ്താവന പുറത്തുവരുന്നത്.
അതിനിടെ, കഴിഞ്ഞ 17 ദിവസമായി രൂക്ഷമായ പോരാട്ടം നടക്കുന്ന അലപ്പോയിൽ ബുധനാഴ്ചയും ബശ്ശാ൪ സേന കനത്ത ഷെല്ലാക്രമണം നടത്തിയതായി റിപ്പോ൪ട്ടുണ്ട്.

സമാന്തര സ൪ക്കാറിനെതിരെ വിമതസേന; പ്രതിപക്ഷത്ത് അഭിപ്രായഭിന്നത

ഡമസ്കസ്: സിറിയയിൽ പ്രക്ഷോഭകരുടെ നേതൃത്വത്തിൽ സമാന്തര സ൪ക്കാ൪ രൂപവത്കരണത്തിനെതിരെ വിമതസേനയായ ഫ്രീ സിറിയൻ ആ൪മി (എഫ്.എസ്.എ) രംഗത്ത്. ബശ്ശാ൪ സേന കനത്ത ആക്രമണം തുടരുന്ന സാഹചര്യത്തിൽ സമാന്തര സ൪ക്കാ൪ രൂപവത്കരിക്കുന്നത് ഏതാനും നേതാക്കൾക്ക് അധികാര പദവികളിലിരിക്കാനേ ഉപകരിക്കൂ എന്ന് എഫ്.എസ്.എ തലവൻ റിയാദ് അൽഅസദ് പറഞ്ഞു. സിറിയയിൽനിന്ന് നാടുകടത്തപ്പെട്ട 70ഓളം പ്രക്ഷോഭകരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച കൈറോയിൽ കൗൺസിൽ ഓഫ് സിറിയൻ റെവലൂഷൻ എന്ന സമിതിക്ക് രൂപംനൽകിയിരുന്നു. നിലവിൽതന്നെ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുള്ള പ്രക്ഷോഭ സംഘടനകൾക്കുള്ള പൊതുവേദി എന്ന നിലയിലാണ് സമിതി രൂപവത്കരിച്ചത്.
അതേസമയം, സമിതിയുടെ പ്രവ൪ത്തനങ്ങളെ സംബന്ധിച്ച് മറ്റു പ്രതിപക്ഷ കക്ഷികളുമായി ച൪ച്ച ആരംഭിച്ചതായി കൗൺസിൽ ഓഫ് സിറിയൻ റെവലൂഷൻ തലവൻ ഹൈതം അൽ മലീഹ് പറഞ്ഞു. സമാന്തര സ൪ക്കാ൪ രൂപവത്കരണം സംബന്ധിച്ച് എഫ്.എസ്.എയുമായും ച൪ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സ൪ക്കാറിൽ എഫ്.എസ്.എ അംഗങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
നിലവിലെ സാഹചര്യത്തിൽ സമാന്തര സ൪ക്കാ൪ രൂപവത്കരിക്കുന്നത് ഏറെ ശ്രമകരമാണെന്ന് മുഖ്യ പ്രക്ഷോഭക സംഘമായ സിറിയൻ നാഷനൽ കൗൺസിൽ തലവൻ അബ്ദുൽ ബാസിത് സെയ്ദ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.