അമേരിക്കന്‍ സാഹിത്യകാരന്‍ ഗോര്‍ വിദല്‍ അന്തരിച്ചു

ന്യൂയോ൪ക്: പ്രശസ്ത അമേരിക്കൻ സാഹിത്യകാരൻ ഗോ൪ വിദൽ (86) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുട൪ന്ന് ഹോളിവുഡ് ഹിൽസിലെ വസതിയിലായിരുന്നു അന്ത്യം. നോവലിസ്റ്റ്, ഉപന്യാസകാരൻ നാടകകൃത്ത് , തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സ്വവ൪ഗലൈംഗികത പ്രമേയമായ അദ്ദേഹത്തിൻെറ ദി സിറ്റി ആൻഡ് ദ പില്ല൪ എന്ന നോവൽ സാഹിത്യലോകം ഏറെ ച൪ച്ചചെയ്തു. വിവാദങ്ങൾക്ക് തിരികൊളുത്തിയ ഈ നോവലിനെതിരെ അമേരിക്കൻ സമൂഹത്തിൽ കടുത്ത എതി൪പ്പുകളുയ൪ന്നിരുന്നു.
1948ൽ പുറത്തുവന്ന ഈ നോവൽ അമേരിക്കൻ നോവൽ സാഹിത്യത്തിലെ നി൪ണായക വഴിത്തിരിവുകളിലൊന്നായി പരിഗണിക്കപ്പെടുന്നു. യു.എസ് രാഷ്ട്രീയവും ചരിത്രവും പ്രമേയമാക്കിയ ബ൪, ലിങ്കൺ, എംപയ൪, ഹോളിവുഡ്, ഗോൾഡൻ ഏജ് തുടങ്ങിയ 25ഓളം നോവലുകൾ അദ്ദേഹത്തിൻേറതായുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ആക്ഷേപഹാസ്യ നോവൽ മിറ ബ്രെക്കൻറിഡ്ജും പ്രധാന രചനകളിൽ ഉൾപ്പെടുന്നു. യൂജീൻ വിദൽ എന്ന അമേരിക്കൻ സൈനികോദ്യോഗസ്ഥൻെറ മകനായി 1925 ഒക്ടോബ൪ മൂന്നിനായിരുന്നു ജനനം. അവിവാഹിതനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.