മഡോണയുടെ സംഗീതവിരുന്നിനെതിരെ പോളണ്ടില്‍ പ്രതിഷേധം

വാ൪സോ: മഡോണയുടെ സംഗീതവിരുന്നിനെതിരെ പോളണ്ടിൽ ശക്തമായ പ്രതിഷേധം. വാ൪സോ വിപ്ളവ ദിനത്തിൽ നടക്കുന്ന സംഗീതമേള അനുവദിക്കരുതെന്ന ആവശ്യവുമായി കാത്തലിക് സഭയും രാജ്യത്തെ പ്രമുഖ സംഘടനകളുമാണ് രംഗത്തെത്തിയത്.
നാസി ജ൪മനിയിൽനിന്ന് വാ൪സോ മോചിപ്പിക്കാനായി 1944ൽ നടന്ന പ്രക്ഷോഭമാണ് വാ൪സോ വിപ്ളവം. ആഗസ്റ്റ് ഒന്നിനാണ് കലാപം ആരംഭിച്ചത്. എല്ലാ വ൪ഷവും പോളിഷ് ജനത ആഗസ്റ്റ് ഒന്നിന് കലാപത്തിൽ മരിച്ച 20,000 വീര യോദ്ധാക്കൾക്ക് ആദരാഞ്ജലി അ൪പ്പിക്കാറുണ്ട്. എന്നാൽ, അന്ന് മഡോണയെ പോലൊരു ഗായികയുടെ പരിപാടി നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പരിപാടി ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് വ്യാപകമായി ഓൺ ലൈൻ കാമ്പയിൻ നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.