അറഫാത്തിന്‍െറ മരണം: സുഹ പരാതി നല്‍കി

പാരിസ്: ഫലസ്തീൻ നേതാവ് യാസി൪ അറഫാത്തിൻെറ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് അദ്ദേഹത്തിൻെറ ഭാര്യ സുഹ അറഫാത്തും മകൾ സവയും ഫ്രാൻസിലെ കോടതിയിൽ പരാതി നൽകി. റേഡിയോ ആക്ടിവ് മൂലകമായ പൊളോണിയം അമിതമായ അളവിൽ ഉള്ളിൽ ചെന്നതാണ് അറഫാത്തിൻെറ മരണകാരണമെന്ന് നേരത്തേ അൽജസീറ റിപ്പോ൪ട്ട്ചെയ്തിരുന്നു.
ആശുപത്രിയിൽക്കഴിഞ്ഞ അവസരത്തിൽ അറഫാത്ത് ഉപയോഗിച്ച വസ്ത്രങ്ങൾ, ടൂത്ത് ബ്രഷ് , വസ്ത്രത്തിലെ രക്തക്കറ, വിയ൪പ്പ്, ഉമിനീര്, മൂത്രം തുടങ്ങിയവ പരിശോധിച്ചപ്പോൾ പൊളോണിയത്തിൻെറ അംശം കണ്ടെത്തുകയും ചെയ്തിരുന്നു. സ്വിറ്റ്സ൪ലൻഡിലെ ലബോറട്ടറിയിൽ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തൽ.  ഇതത്തേുട൪ന്നാണ് മരണത്തിൻെറ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിധവയും മകളും ഹരജി സമ൪പ്പിച്ചത്. ഇവരുടെ ആവശ്യം ഫ്രഞ്ച് സ൪ക്കാ൪ അംഗീകരിക്കുമോ എന്ന കാര്യം വ്യക്തമല്ല.
2004ൽ ഫ്രാൻസിലെ സൈനിക ആശുപത്രിയിലായിരുന്നു അറഫാത്തിൻെറ അന്ത്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.