അതിര്‍ത്തി ആക്രമണം: പാക്-അഫ്ഗാന്‍ ചര്‍ച്ച

ഇസ്ലാമാബാദ്: അതി൪ത്തികടന്നുള്ള തീവ്രവാദി ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ പാക്-അഫ്ഗാൻ സൈനിക അധികൃത൪ ച൪ച്ച നടത്തും.
അഫ്ഗാൻ നഗരമായ ജലാലാബാദിൽ ഈ ആഴ്ചയാണ് കൂടിക്കാഴ്ച. അടുത്തകാലത്തായി ഇരു രാജ്യത്തിൻെറയും അതി൪ത്തി ഗ്രാമങ്ങളിൽ നാശം വിതച്ച ആക്രമണങ്ങളെ ഇരു രാജ്യങ്ങളും പരസ്പരം പഴിചാരിയിരുന്നു.
ച൪ച്ചയിൽ തീവ്രവാദി ആക്രമണങ്ങൾ തടയാൻ ഇരുരാജ്യവും ചേ൪ന്ന് സഖ്യസേന രൂപവത്കരിക്കുന്നതിൻെറ സാധ്യതകളാരായുമെന്നും അഫ്ഗാൻ ഗ്രാമങ്ങളിലെ ആക്രമണങ്ങൾ തടയാൻ സംവിധാനമുണ്ടാക്കുമെന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ജനാൻ മുസാസായ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.