ദീപ്ദ ദര്‍വാജ കൂട്ടക്കൊല: 21 പേര്‍ക്ക് ജീവപര്യന്തം; 61 പ്രതികളെ വെറുതെ വിട്ടു

മെഹ്സാന(ഗുജറാത്ത്): 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നടന്ന ദീപ്ദ ദ൪വാജ കൂട്ടക്കൊലയിൽ 21 പേ൪ക്ക് പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ മറ്റൊരു പ്രതിയും വിസ്നാഗ൪ ടൗൺ പൊലീസ് ഇൻസ്പെക്ടറുമായിരുന്ന എം.കെ പട്ടേലിന് കോടതി ഒരു വ൪ഷത്തെ തടവ ്വിധിച്ചു. അതേസമയം, കുടുംബത്തിലെ 11പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ  പ്രതിചേ൪ക്കപ്പെട്ട 83 ആളുകളിൽ 61പേരെയും  വെറുതെവിട്ടു. ബി.ജെ.പി മുൻ എം.എൽ.എ പ്രഹ്ളാദ് ഗോസ, മുതി൪ന്ന ബി.ജെ.പി നേതാവ് ദയാബായി പട്ടേൽ എന്നിവരുൾപ്പെടെയുള്ളവരെയാണ് കോടതി വെറുതെ വിട്ടത്. ജനങ്ങളെ കൊലപാതകത്തിന് പ്രേരിപ്പിച്ചുവെന്നായിരുന്നു പ്രഹ്ളാദിനെതിരെയുണ്ടായിരുന്ന ആരോപണം. എന്നാൽ, ഇത് തെളിയിക്കാനായില്ല. വധശ്രമത്തിൽ പങ്കെടുത്തതിനാണ് 22ൽ 21പേരെയും കോടതി കുറ്റം ചുമത്തിയിരിക്കുന്നത്. ആരുടെ മേലിലും കൊലക്കുറ്റം ചുമത്തിയിട്ടില്ല. കൃത്യനി൪വഹണത്തിൽ വീഴ്ച വരുത്തിയതിനായിരുന്നു പൊലീസ് ഇൻസ്പെക്ടറെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക കോടതി ജഡ്ജി എസ്.സി. ശ്രീവാസ്തവയാണ് വിധി പ്രഖ്യാപിച്ചത്.
2002 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ദീപ്ദ ദ൪വാജ മേഖലയിലെ 11അംഗ കുടുംബത്തെ ഒരു സംഘം ആളുകൾ കൊലപ്പെടുത്തുകയായിരുന്നു. മരിച്ചവരിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്നു സ്ത്രീകളടക്കം 83 പേ൪ക്കെതിരെയാണ് ആദ്യം കേസെടുത്തത്. പിന്നീട് മുഹമ്മദ് ഇഖ്ബാൽ ബലോച്ച് എന്നയാളുടെ പരാതി പ്രകാരമാണ് പ്രഹ്ളാദ് ഗോസെയെയും ദയാബായി പട്ടേലിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കേസിൻെറ വിചാരണക്കിടെ ഒരാൾ മരിക്കുകയും മറ്റൊരാളെ പ്രായപൂ൪ത്തിയായിട്ടില്ലെന്ന കാരണത്താൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. വിചാരണക്കിടെ 167 സാക്ഷികളെ  കോടതിയിൽ ഹാജരാക്കി.
സുപ്രീംകോടതി ഉത്തരവ് പ്രകാരം, ഗുജറാത്ത് കലാപത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിൻെറ (എസ്.ഐ.ടി) നേതൃത്വത്തിൽ നടക്കുന്ന ഒമ്പത് കേസന്വേഷണങ്ങളിൽ ഒന്നാണ് ദീപ്ദ ദ൪വാജ സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.