ഫുട്ബാള്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍

ലണ്ടൻ: ഒളിമ്പിക്സ് പുരുഷ ഫുട്ബാളിൽ 3-1ന് ബെലറൂസിനെ കീഴടക്കിയ ബ്രസീൽ രണ്ടാം ജയത്തോടെ ക്വാ൪ട്ട൪ ഫൈനലിലെത്തി. അലക്സാന്ദ്രോ പാറ്റോ, നെയ്മ൪, ഓസ്കാ൪ എന്നിവരാണ് മഞ്ഞപ്പടയുടെ ഗോളുകൾ നേടിയത്. ഗ്രൂപ് സിയിൽ ബ്രസീൽ നേരത്തേ ഈജിപ്തിനെ കീഴടക്കിയിരുന്നു. ഈജിപ്ത് രണ്ടാം മത്സരത്തിൽ ന്യൂസിലൻഡുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. ഗ്രൂപ് ‘ബി’യിൽ മെക്സികോ 2-0ത്തിന് ഗാബോണിനെ മറികടന്നു. ജിയോവാനി ഡോസ് സാൻേറാസാണ് ഇരുഗോളും നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.