പൗള പിന്മാറിയേക്കും

ലണ്ടൻ: ബ്രിട്ടൻെറ വെറ്ററൻ മാരത്തൺ താരം പൗള റാഡ്ക്ളിഫ് ഒളിമ്പിക്സിൽ മത്സരിച്ചേക്കില്ലെന്ന് റിപ്പോ൪ട്ട്. 38കാരിയായ പൗള മൂന്നാഴ്ച മുമ്പ് പിണഞ്ഞ പരിക്കിൻെറ പിടിയിൽനിന്ന് ഇതുവരെ മോചിതയായിട്ടില്ലെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു. മത്സരം നടക്കുന്ന ആഗസ്റ്റ് അഞ്ചിനുമുമ്പ് പൂ൪ണ ഫിറ്റ്നസ് വീണ്ടുകിട്ടാൻ സാധ്യതയില്ല. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ താരത്തിൻെറ പിന്മാറ്റം സംബന്ധിച്ച് ഔദ്യാഗിക അറിയിപ്പുണ്ടാകുമെന്ന് ടീം വൃത്തങ്ങൾ സൂചിപ്പിച്ചു. 2004 ആതൻസ് ഒളിമ്പിക്സിൽ പരിക്കുകാരണം മത്സരത്തിനിടെ പിന്മാറിയ പൗള കണ്ണീരോടെയാണ് ട്രാക് വിട്ടത്. നാലുവ൪ഷത്തിനുശേഷം ബെയ്ജിങ്ങിൽ പരിക്കിനിടയിലും മത്സരിക്കാനിറങ്ങി 23ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.