ക്വിറ്റോ: ലണ്ടനിലെ ഇക്വഡോ൪ എംബസിയിൽ അഭയം തേടിയ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനുവേണ്ടി ഉന്നത സ൪ക്കാ൪ പ്രതിനിധികളുമായി ച൪ച്ച നടത്തുന്നതിനായി അദ്ദേഹത്തിൻെറ മാതാവ് ക്രിസ്റ്റീൻ അസാൻജ് ഇക്വഡോറിലെത്തി. ഇക്വഡോറിലെ ഒരു സ൪ക്കാ൪ വെബ്സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിൽ അഭയം തേടിക്കൊണ്ടുള്ള അസാൻജിൻെറ അപേക്ഷയെക്കുറിച്ച് ച൪ച്ചചെയ്യുന്നതിന് വിദേശകാര്യ മന്ത്രി റിക്കാ൪ഡോ പാറ്റിനോ ഇന്ന് ക്രിസ്റ്റീനയുമായി കൂടിക്കാഴ്ച നടത്തും. ലണ്ടൻ ഒളിമ്പിക്സിനുശേഷം ആഗസ്റ്റ് 12ന് അസാൻജിൻെറ അപേക്ഷക്ക് മറുപടി നൽകുമെന്ന് റിക്കാ൪ഡോ പാറ്റിനോ പറഞ്ഞു. ബ്രിട്ടനുമായുള്ള ബന്ധത്തെ ബാധിക്കാത്ത തരത്തിലുള്ള തീരുമാനമാണ് എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. മകന് എംബസിയിൽ അഭയം നൽകിയതിന് ഇക്വഡോറിനോട് നന്ദിയുണ്ടെന്ന് ക്രിസ്റ്റീന പറഞ്ഞു. വിഷയത്തിൽ ഏറ്റവും നല്ല തീരുമാനം പ്രസിഡൻറും മറ്റുള്ളവരും എടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അവ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.