ഇസ്ലാമാബാദ്: പാകിസ്താനിലെ ഗിരിവ൪ഗ മേഖലയായ വടക്കൻ വസീറിസ്താനിൽ അമേരിക്കൻ പൈലറ്റില്ലാ വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ആറുപേ൪ കൊല്ലപ്പെട്ടു. ഖുശാലി തുറിഖേൽ ഗ്രാമത്തിൽ ഒരു പാ൪പ്പിട കേന്ദ്രവും കാറും ലക്ഷ്യമാക്കിയാണ് ആക്രമണങ്ങൾ നടന്നത്. ഉസ്ബെകിസ്താനിൽനിന്നുള്ള തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ സൈന്യം അവകാശപ്പെട്ടു. റമദാൻ വ്രതം ആരംഭിച്ചശേഷം പാകിസ്താനിലുണ്ടായ ആദ്യത്തെ ഡ്രോൺ ആക്രമണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.