ലണ്ടൻ: തുഴച്ചിൽ മത്സരത്തിൽ അപ്രതീക്ഷിത കുതിപ്പുനടത്തി ഇന്ത്യയുടെ സ്വ൪ണ് സിങ് വ്യക്തിഗത സ്കൾ ഇനത്തിൽ ക്വാ൪ട്ട൪ ഫൈനലിൽ പ്രവേശിച്ചത് ഇന്ത്യൻ ക്യാമ്പിന് ആവേശമായി. റിപെക്കേജ് റൗണ്ടിൽ ദക്ഷിണ കൊറിയയുടെ കിം ദൊങ്യ്യോങ്ങിൻെറ വെല്ലുവിളി മറികടന്നാണ് സ്വ൪ണ് സിങ് ഫൈനലിലേക്ക് തുഴയെറിഞ്ഞത്. എറ്റോൺ ഡോ൪ണി റോവിങ് സെൻററിൽ നടന്ന മത്സരത്തിൽ 7:00.49 എന്ന സമയത്തിലാണ് രണ്ടു കിലോമീറ്റ൪ ദൂരം തുഴഞ്ഞെത്തിയത്.
അഞ്ചുപേ൪ പൊരുതിയ മത്സരത്തിൻെറ തുടക്കത്തിൽ തന്നെ സ്വ൪ണ് സിങ് മുൻതൂക്കം നേടിയിരുന്നു. അവസാന 500 മീറ്ററിൽ ഒപ്പമെത്താൻ കൊറിയൻ താരം ആഞ്ഞുതുഴഞ്ഞെങ്കിലും സിങ് വിട്ടുകൊടുത്തില്ല. ഒന്നര വള്ളപ്പാട് ദൂരത്തിൻെറ വ്യക്തമായ ലീഡിൽ ജയിച്ച പഞ്ചാബ് താരത്തിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ കിമ്മിൻെറ സമയം 7:03.91 ആണ്. ചൊവ്വാഴ്ച നടക്കുന്ന ക്വാ൪ട്ടറിന് കിമ്മും യോഗ്യത നേടിയിട്ടുണ്ട്.
കഴിഞ്ഞദിവസം നടന്ന ആദ്യ ഹീറ്റ്സിൽ നാലാമതായി ഫിനിഷ് ചെയ്താണ് സിങ് റിപെക്കേജ് ഇനത്തിൽ മത്സരിക്കാൻ യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.