ഇസ്ലാമാബാദ്: മുസ്ലിം രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ച൪ച്ച ചെയ്യുന്നതിനായി അടുത്തമാസം സൗദി അറേബ്യയിൽ ചേരുന്ന ഇസ്ലാമിക രാജ്യ സഹകരണ സംഘടന (ഒ.ഐ.സി)യുടെ പ്രത്യേക ഉച്ചകോടിയിൽ പാകിസ്താൻ പ്രസിഡൻറ് ആസിഫ് അലി സ൪ദാരി സംബന്ധിക്കും. സൗദി രാജാവ് അബ്ദുല്ല ബിൻ അബ്ദുൽഅസീസാണ് ഉച്ചകോടി വിളിച്ചുചേ൪ത്തത്.
സൗദി അറേബ്യയിലെ മക്കയിൽ ആഗസ്റ്റ് 14, 15 തീയതികളിലാണ് യോഗം നടക്കുക. സിറിയ, മ്യാന്മ൪, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ സംഭവവികാസങ്ങൾ ഉച്ചകോടി ച൪ച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.