മണിയന്‍കുന്നില്‍ കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം

മാനന്തവാടി: ബേഗൂ൪ റെയ്ഞ്ചിന് കീഴിലെ പിലാക്കാവ് മണിയൻകുന്നിൽ കാട്ടാനശല്യം രൂക്ഷം. ഏക്ക൪ കണക്കിന് കൃഷിനശിപ്പിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഒറ്റയായും കൂട്ടമായും എത്തുന്ന ആനകൾ കൃഷിയിടങ്ങളിൽ സംഹാരതാണ്ഡവമാടുകയാണ്. നടുത്തൊടി ദിവാകരൻെറ മൂപ്പെത്തിയ ഒരേക്കറോളം ഞാറ് ചവിട്ടിനശിപ്പിച്ചു. കൂടാതെ ഇയാളുടെ കുലച്ച 150ഓളം നേന്ത്രവാഴയും നശിപ്പിച്ചു. സന്ധ്യ മയങ്ങുന്നതോടെ എത്തുന്ന ആനകൾ രാത്രി തോട്ടങ്ങളിൽ കൃഷിനാശം വരുത്തി പുലരുമ്പോഴാണ് കാട്ടിലേക്ക് മടങ്ങുന്നത്. ആനശല്യത്തിന് ഇവിടെ പ്രതിരോധ മാ൪ഗങ്ങളൊന്നും തന്നെയില്ലാത്തതിനാൽ എളുപ്പത്തിലാണ് ആനകൾ കൃഷിയിടങ്ങളിലിറങ്ങുന്നത്. ഇതുകൊണ്ടുതന്നെ രാത്രിയിൽ പുറത്തിറങ്ങാൻ പ്രദേശത്തുകാ൪ ഭയക്കുകയാണ്. വനംവകുപ്പധികൃത൪ക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ക൪ഷക൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.