ബോക്സിലായിയുടെ ഭാര്യക്കെതിരെ കൊലക്കുറ്റം

ബെയ്ജിങ്: പുറത്താക്കപ്പെട്ട കമ്യൂണിസ്റ്റ് പാ൪ട്ടി നേതാവ് ബോക്സിലായിയുടെ ഭാര്യ ഗു കൈലായിക്കെതിരെ ചൈനീസ് കോടതി കൊലക്കുറ്റം ചുമത്തി.  
ബ്രിട്ടീഷ് ബിസിനസുകാരൻ നീൽ ഹേവുഡിൻെറ കൊലപാതകവുമായി ബന്ധപ്പെട്ടാണ്കേസെടുത്തത്. കൊല കരുതിക്കൂട്ടിയുള്ളതായിരുന്നെന്ന് കോടതി നിരീക്ഷിച്ചു.
സമീപകാലത്ത് ചൈനീസ് രാഷ്ട്രീയത്തെ ഏറെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഈ കൊലകേസ്. കഴിഞ്ഞ നവംബറിലാണ് ഹേവുഡിനെ ചോങ്കിങ്ങിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമിതമായ മദ്യപാനമാണ് മരണത്തിന് പിന്നിലെന്നായിരുന്നു ലോക്കൽപൊലീസിൻെറ പ്രാഥമിക നിഗമനം. മരണകാരണത്തെക്കുറിച്ച് ഏറെ ദുരൂഹതകൾ ഉയ൪ന്നതിനാൽ ചൈനീസ് ഭരണകൂടം കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടു. കൊലയുമായി ബോക്സിലായിയുടെ ഭാര്യക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കാനും നി൪ദേശം നൽകി.
വ൪ഷങ്ങളായി ഗു കൈലായിക്കൊപ്പം ചൈനയിൽ താമസിക്കുന്ന ഹേവുഡിന് ബോക്സിലായിയുടെ കുടുംബവുമായി അടുത്ത ബന്ധമായിരുന്നു. എന്നാൽ ഗു കൈലായിയുടെയും ഹേവുഡിൻെറയും സൗഹൃദം തക൪ന്ന അവസവരത്തിൽ അവരുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്തുമെന്ന് ഹേവുഡ് ഭീഷണിപ്പെടുത്തിയതാണ് കൊലയിൽ കലാശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.