സുൽത്താൻ ബത്തേരി: റോഡ് ട്രാൻ. കോ൪പറേഷൻ ജില്ലാ ഡിപ്പോയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ക്ള൪ക്ക് ഇ. ഷാജഹാനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നും സ൪വീസിൽനിന്ന് പുറത്താക്കണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധങ്ങളുടെ വേലിയേറ്റം. യൂനിയൻ ഭേദമന്യേ ഡിപ്പോയിലെ ജീവനക്കാ൪ ബുധനാഴ്ച രാവിലെ പ്രകടനം നടത്തി. കെ. ശശി, ഒ.കെ. ശശീന്ദ്രൻ, പി.എൻ. രാമൻ എന്നിവ൪ നേതൃത്വം നൽകി.
അന്വേഷണം വിജിലൻസിന് കൈമാറണമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബത്തേരി ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മാ൪ച്ചും ധ൪ണയും നടത്തി. സംശയിക്കപ്പെടുന്ന ഏതാനും കണ്ടക്ട൪മാരുടെ ആറുമാസത്തെ കലക്ഷൻ വിവരങ്ങൾ മാത്രം പരിശോധിച്ചതിൽ 20 ലക്ഷത്തോളം രൂപയുടെ തിരിമറി കണ്ടെത്തിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടന്നാൽ വെട്ടിപ്പ് പുറത്തുവരും. സംഭവം ഒതുക്കിത്തീ൪ക്കാൻ യു.ഡി.എഫ് നേതൃത്വം ഇടപെടുമെന്ന ആശങ്കയുണ്ടെന്നും സമരക്കാ൪ ആരോപിച്ചു. സി.ഐ.ടി.യു നേതാവ് പി.ആ൪. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ക്രമക്കേടുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നും സ൪വീസിൽനിന്ന് പുറത്താക്കണമെന്നും വെൽഫെയ൪ പാ൪ട്ടി ഓഫ് ഇന്ത്യ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. എട്ടുവ൪ഷം ഒരേ തസ്തികയിലിരുന്ന് സാമ്പത്തിക വെട്ടിപ്പ് നടത്താൻ ഒരു ക്ള൪ക്കിന് അവസരമൊരുക്കിയ ഉദ്യോഗസ്ഥരുടെ പേരിലും നടപടിയെടുക്കണം. പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.