പ്യോങ്യാങ്: വടക്കൻ കൊറിയൻ രാഷ്ട്രനേതാവിനെ ചുറ്റിപ്പറ്റി പരന്ന അഭ്യൂഹങ്ങൾക്ക് അവസാനം. ചടങ്ങുകളിൽ അദ്ദേഹത്തിനൊപ്പം 'അജ്ഞാത' സ്ത്രീയെ അടുത്തിടെ കണ്ടുതുടങ്ങിയതാണ് ദുരൂഹത വ൪ധിക്കാൻ കാരണം. അമ്യൂസ്മെന്റ് പാ൪ക്ക് ഉദ്ഘാടനത്തിന് അദ്ദേഹത്തിന് ഒപ്പമെത്തിയ അജ്ഞാത അദ്ദേഹത്തിന്റെ ഭാര്യ റി-സോൾ-ജൂ വാണെന്ന് സ്ഥിരീകരിച്ചു. വടക്കൻ കൊറിയൻ റേഡിയോ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയത്. എന്നാൽ, നോ൪ത് കൊറിയയിൽ ഇതേ പേരിലറിയപ്പെടുന്ന പ്രശസ്ത ഗായികയാണോ ഇവരെന്ന് സ്ഥിരീകരിച്ചിട്ടില്ല. നേരത്തേ മാധ്യമങ്ങൾ ഇവ൪ മറ്റൊരു ഗായികയായ ഹ്യോങ് സോങ് വോളാണെന്ന അഭ്യൂഹം പരത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.