അമ്പലവയൽ: പ്രായപൂ൪ത്തിയാവാത്ത ആദിവാസി വിദ്യാ൪ഥികളെ മദ്യവും മയക്കുഗുളികയും നൽകി പീഡിപ്പിച്ച് മുങ്ങിയ പ്രതി മുഹമ്മദലിയെ അന്വേഷിച്ച് അന്വേഷണ സംഘം അന്യസംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നതായി സൂചന.
മുഹമ്മദലി നാഷനൽ പെ൪മിറ്റ് ലോറികളിൽ ജോലി ചെയ്ത ആളായതിനാൽ ഹിന്ദി ഉൾപ്പെടെയുള്ള ഒട്ടുമിക്ക ദക്ഷിണേന്ത്യൻ ഭാഷകളും കൈകാര്യം ചെയ്യും. മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇയാൾക്ക് ബന്ധങ്ങൾ ഉണ്ടാവാം എന്നും അവിടങ്ങളിൽ ഒളിവിലായിരിക്കാം എന്നും നിഗമനമുണ്ട്.
ഇതാണ് അന്വേഷണ സംഘം അങ്ങോട്ട് നീങ്ങാൻ ഇതാണ്കാരണമെന്നറിയുന്നു.
എസ്.എം.എസ് ഡിവൈ.എസ്.പി വി.ഡി. വിജയൻെറ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
അതേസമയം, പ്രതിക്ക് ഒത്താശ ചെയ്ത് കൊടുത്ത കുട്ടികളുടെ ബന്ധുവായ സ്ത്രീയേയും ഭ൪ത്താവിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.