താരങ്ങള്‍ക്ക് കായിക മന്ത്രാലയത്തിന്‍െറ 10.18 കോടി സഹായം

ന്യൂദൽഹി: വ൪ഷങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ മെഡൽ മോഹവും പേറി ലണ്ടനിലെത്തിയ ഇന്ത്യൻ ഒളിമ്പിക്സ് സംഘാംഗങ്ങൾക്ക് കായിക മന്ത്രാലയത്തിൽ നിന്നും സൂപ്പ൪ ലോട്ടറി. ഒളിമ്പിക്സിനും ഇതര രാജ്യന്തര മേളകൾക്കുമായി തയാറെടുത്ത കായിക താരങ്ങൾക്ക് 10.18 കോടി രൂപയുടെ കേന്ദ്ര സ൪ക്കാ൪ സഹായം പ്രഖ്യാപിച്ചു. കായികതാരങ്ങൾക്കും കോച്ചുമാ൪ക്കും സപ്പോ൪ടിങ് സ്റ്റാഫിനുമായാണ് ദേശീയ കായിക വികസന ഫണ്ടിൽനിന്നും സഹായ ധനം പ്രഖ്യാപിച്ചത്. ഒളിമ്പിക്സ് യോഗ്യത നേടിയവരും അല്ലാത്തവരുമായ 52 കായികതാരങ്ങൾ, നാല് കോച്ചുമാ൪ , ആറ് സപ്പോ൪ട്ടിങ് സ്റ്റാഫ് എന്നിവ൪ക്കാണ് കായിക മന്ത്രാലയത്തിൻെറ സാമ്പത്തിക സഹായം. ഓപറേഷൻ ലണ്ടൻ എക്സലൻസ് 2012 പദ്ധതിയിൽ പെടുത്തിയാണ് രാജ്യത്തെ കായിക കുതിപ്പിന് ഏറെ ആശ്വാസം നൽകുന്ന സാമ്പത്തിക പാക്കേജ് പ്രഖ്യാപനം.
ലണ്ടനിൽ ഇന്ത്യയുടെ സജീവ മെഡൽ പ്രതീക്ഷ നൽകുന്ന ഇനമായ ഷൂട്ടിങ്ങിലാണ് കൂടുതൽ തുകയും അനുവദിച്ചത്. 4.55 കോടി രൂപയാണ് ഷൂട്ടിങ് താരങ്ങളുടെ വിദേശ പരിശീലനമടക്കമുള്ള ആവശ്യങ്ങൾക്കായി അനുവദിച്ചത്. 2008 ബെയ്ജിങ് ഒളിമ്പിക്സിൽ സ്വ൪ണം നേടിയ അഭിനവ് ബിന്ദ്രക്കാണ് കൂടുതൽ തുക അനുവദിച്ചത്. ജ൪മനിയിൽ 155 ദിവസം പരിശീലിച്ച ബിന്ദ്രക്ക് 131.58 ലക്ഷം രൂപ അനുവദിച്ചു. 2011 സെപ്തംബ൪ മുതൽ ഇതുവരെ ജ൪മനിയിൽ ഡോ. ഉവ് റെയ്സ്റ്ററിനു കീഴിലാണ് ബിന്ദ്ര പരിശീലനം നടത്തുന്നത്. മറ്റ് ഷൂട്ട൪മാരായ രഞ്ജൻ സോധിക്ക് 1.1 കോടിയും മാനവ് ജിത് സിങ് സന്ധുവിന് 1.13 കോടിയും അനുവദിച്ചു. ഇരുവരും 217 ദിവസമാണ് വിദേശത്ത് പരിശീലനം നടത്തിയത്. ഷൂട്ട൪മാരായ ഷാഗുൺ ചൗധരി (37.03 ലക്ഷം), സഞ്ജീവ് രജപുത് (8.54 ലക്ഷം), ജോയ്ദീപ് ക൪മാക൪ (22.32 ലക്ഷം), ഹീന സിദ്ദു (7.36 ലക്ഷം) എന്നിങ്ങനെ അനുവദിച്ചു. ഒളിമ്പിക്സ് യോഗ്യത നേടാനാവാതെ പോയ മനേഷ൪ സിങ്ങിന് വിദേശ പരിശീലന ചെലവിലേക്ക് 14.64 ലക്ഷവും അനുവദിച്ചു.
ഒമ്പത് അത്ലറ്റുകൾക്കയി 2.68 കോടിയാണ് അനുവദിച്ചത്. ഹംഗറിയിൽ പരിശീലനം നടത്തിയ ഷോട്ട്പുട്ട് താരം ഓം പ്രകാശിന് 58.73 ലക്ഷവും ഡിസ്കസ് താരം കൃഷ്ണ പൂനിയക്ക് 58.01 ലക്ഷവും സാമ്പത്തിക ആശ്വാസമായി അനുവദിച്ചു.  ബോക്സ൪മാ൪ക്ക് 23.84 ലക്ഷവും, ടെന്നിസ് താരങ്ങൾക്ക് 1.69 കോടിയും ജിംനാസ്റ്റിക്സ് താരങ്ങൾക്ക് 89.91 ലക്ഷവും പരിശീലന ചെലവിലേക്ക് സഹായം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.